Bangladesh is burning! The lawyer appearing for the spiritual leader Chinmay Krishnadas was killed
ധാക്ക: ബംഗ്ലാദേശില്‍ അറസ്റ്റിലായ ഇസ്കോണ്‍ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കൊല്ലപ്പെട്ടു. ഹൈന്ദവ ആത്മീയ പുരോഹിതൻ ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടർ സെയ്ഫുൾ ഇസ്ലാം അലിഫാണ് കൊല്ലപ്പെട്ടത്. അലിഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്ററ്റിരുന്നു. തുടർന്ന് ചിറ്റഗോംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിലെന്ന് പോലീസ് ഇൻസ്പെക്ടർ നൂറുൽ ആലം പറഞ്ഞു. അഭിഭാഷകന്റെ മരണത്തോടെ സംഘർഷം രൂക്ഷമായിരിക്കുകയാണ്.
അതേസമയം, മതമൗലികവാദ സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷം ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നത് 2010 ആക്രമണങ്ങളെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി മനീന്ദ്ര കുമാര്‍ നാഥ് പറഞ്ഞു. കൂട്ടക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും ഇരകളായത് 1,705 ന്യൂനപക്ഷ കുടുംബങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് അശാന്തി തുടരുകയാണെന്ന് മനീന്ദ്രകുമാര്‍ നാഥ് പറഞ്ഞു.
”ഇസ്‌കോണ്‍ ആചാര്യനും ബംഗ്ലാദേശ് സമ്മിലിത് സനാതന്‍ ജാഗരണ്‍ ജോട്ടെ വക്താവുമായ ചിന്മോയ് കൃഷ്ണ ദാസ് ഇപ്പോഴും ജയിലിലാണ്. അക്രമങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമത വിഭാഗങ്ങള്‍ നേരിടുന്ന വ്യാപകമായ അതിക്രമങ്ങളാണ് ഇപ്പോഴും നടക്കുന്നത്. ഒരു പരാതിയിലും ഇടക്കാല സര്‍ക്കാര്‍ ഇടപെടുന്നില്ല.
ബംഗ്ലാദേശിലെ 64 ജില്ലകളിലും ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു. ഢാക്ക, ചതോഗ്രാം, രാംപൂര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സംന്യാസിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ അത്തരം പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞു.
ചിന്മോയ് കൃഷ്ണദാസിനെതിരായ നടപടി പ്രതിഷേധത്തെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. പ്രാര്‍ത്ഥിക്കാനും ഉത്സവങ്ങള്‍ ആഘോഷിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് സനാതന്‍ ജാഗരണ്‍ ജോട്ടെ പ്രതിഷേധിക്കുന്നത്. അക്രമങ്ങളില്‍ സമഗ്രമായ അന്വേഷണവും നടപടിയും വേണം. അധികാരത്തിന്റെ ഒരു ശ്രേണിയിലും ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്ത ഭരണകൂടമാണ് ബംഗ്ലാദേശിലേതെന്ന് മനീന്ദ്രകുമാര്‍ നാഥ് ചൂണ്ടിക്കാട്ടി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…