Kerala

നെയ്യാറ്റികര ഇരട്ട ആത്മഹത്യാവിഷയത്തില്‍ ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം വൈറല്‍

തിരുവനന്തപുരം: നെയ്യാറ്റികര ഇരട്ട ആത്മഹത്യാവിഷയത്തില്‍ പ്രതിഷേധവുമായി വിവിധ ബാങ്ക് ജീവനക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. നെയ്യാറ്റിന്‍കരയിലെ ഇരട്ട ആത്മഹത്യകളുടെ പേരില്‍ പ്രതികള്‍ തന്ത്രപരമായി ഉന്നയിച്ച ആരോപണങ്ങള്‍ കണ്ണുമടച്ചു വിശ്വസിച്ച് കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത മാധ്യമങ്ങളുടെയും പോലീസ് അധികൃതരുടെയും സമീപനം സമൂഹ മാധ്യമങ്ങളില്‍ അവര്‍ കടന്നാക്രമിക്കുന്നു.

ഒരു ബാങ്കുമാനേജരെയും സ്റ്റാഫിനെയും മുഴുവന്‍ ബാങ്കുകളെയും ക്രുരമായി പൊതുവിചാരണനടത്തി മാനസിക സമ്മര്‍ദത്തിലാക്കുകയായിരുന്നു.
ബാങ്കുകളെ മുഴുവന്‍ ക്രൂരതയുടെ പര്യായമായി അവതരിപ്പിച്ചതില്‍ ദുഖമുണ്ടെന്ന്് ഫേയസ്ബുക്കിലും വാട്‌സാപ്പിലൂടെയും പറയുന്നു.

ബാങ്ക് ജോലികൊണ്ട് കുടംബം പുലര്‍ത്തുന്ന ഞങ്ങള്‍ക്ക് മനസ്സമാധാനം കിട്ടുന്നില്ല. ഞങ്ങളും മനുഷ്യരാണ്. മാധ്യമങ്ങളെയും കുറ്റപ്പെടുത്താന്‍ ഇവര്‍ മറന്നില്ല. നിങ്ങള്‍ക്കുള്ള അതെ വികാരങ്ങളാണ് ഞങ്ങള്‍ക്കും. ഏല്‍പിച്ച ജോലിപോലും പരമാവധി മാനുഷിക പരിഗണന നല്‍കി അനുവദനീയമായതിലും എത്രയോ അധികം സമയം നല്‍കിയാണ് ഞങ്ങള്‍ ചെയതുകൊണ്ടിരിക്കുന്നത്. നെയ്യാറ്റിന്‍കര വിഷയത്തില്‍ 8.5 വര്‍ഷം. അതും അറ്റാച്ച്്്‌മെന്റിനു പോകാതെ കടക്കാരന്‍ തന്നെ വസ്തു വിറ്റ് കടം തീര്‍ക്കുന്ന വ്യവസ്ഥ അംഗീകരിച്ചു.

ഈ രീതിയിലാണ് ബാങ്ക് ജീവനക്കാര്‍ പൊതുവില്‍ ജോലി ചെയ്യുന്നത്. കൊടുത്ത കടങ്ങളൊക്കെ ഇല്ലായ്മയുടെ പേരില്‍ എഴുതിത്തള്ളിയാല്‍ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് എവിടെനിന്നെടുത്തുകൊടുക്കും. ഈ നിയമങ്ങളൊന്നും പാവം ജീവനക്കാര്‍ ഉണ്ടാക്കിവച്ചതുമല്ല. അത് പാലിച്ചില്ലെങ്കില്‍ ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ടതുപോലെയാണ്.

മരണത്തിന് മുമ്പ് അതിന്റെകാരണം എഴുതിവച്ച ആ ആത്മാക്കള്‍ക്ക് നന്ദിപറയുന്നു. അല്ലെങ്കില്‍ ആ ജീവനക്കാര്‍ അനുഭവിക്കുമായിരുന്ന പീഡനങ്ങള്‍ ഭയാനകമാകുമായിരുന്നു.വളരെ സൗകര്യപൂര്‍വ്വം എന്തിനും ഏതിനും മല്യയെയും നീരവ് മോദിയെയും ചൂണ്ടിക്കാട്ടി പാവപ്പെട്ടവന്റെ നിക്ഷേപത്തില്‍ നിന്ന് കടമെടുത്ത്, അത് തിരിച്ചടക്കാതിരിക്കാന്‍ നോക്കുന്നവരോട് പരമപുച്ഛം തോന്നുന്നു.

വായ്പയെടുക്കുമ്പോള്‍ അതിന്പലിശയുണ്ടെന്നും തിരിച്ചടച്ചില്ലെങ്കില്‍ ഈട് നല്‍കിയിട്ടുണ്ടെന്നുമുള്ള വസ്തുത മറച്ചുവയ്ക്കുന്നവരോടും സഹതാപം തോന്നുന്നു. തീര്‍ത്തും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ലോണ്‍ സെറ്റില്‍ ചെയ്യാന്‍ അവസരവുമുണ്ട്. പക്ഷെ കഴിവുള്ളവര്‍പോലും കുറുക്കുവഴികള്‍ തേടുന്നത് ഞങ്ങള്‍ക്ക് നിത്യാനുഭവമാണെന്നും ബാങ്ക് ജീവനക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പരിതപിക്കുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

3 minutes ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

27 minutes ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

2 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

6 hours ago

രക്ഷപ്പെടാന്‍ ശ്രമിക്കവേ ശുചിമുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. സ്ത്രീ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി ഉപദ്രവിച്ചു. കളമശ്ശേരി സ്പായില്‍ യുവതി നേരിട്ടത് അതിക്രൂരപീഡനമെന്ന് ഭര്‍ത്താവ്

കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…

8 hours ago

ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…

9 hours ago