Kerala

കാർഗിൽ വിജയദിവസത്തിൽ മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷാറഫിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ഇടത് അനുകൂല ബാങ്ക് ജീവനക്കാരുടെ സംഘടന! രാജ്യത്തിൻറെ അതിരുകാത്ത ബലിദാനികളെ അപമാനിക്കാൻ ശ്രമം നടന്നത് ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ! TATWAMAYI EXCLUSIVE

തിരുവനന്തപുരം: കാർഗിൽ വിജയ ദിനത്തിൽ ധീര സൈനികരെ അപമാനിക്കാൻ ഇടത് അനുകൂല ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ ശ്രമം. കാർഗിൽ നുഴഞ്ഞുകയറ്റത്തിന്റെ മുഖ്യ സൂത്രധാരനായ പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന് സംസ്ഥാന സമ്മേളനത്തിൽ ശ്രദ്ധാഞ്ജലി ഒരുക്കിക്കൊണ്ടാണ് സംഘടന സൈനികരെ അപമാനിക്കാൻ നീക്കം നടത്തിയത്. അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ) ന്റെ പോഷക ഘടകമായ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ കേരള യുടെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് പർവേസ് മുഷാറഫിന് ശ്രദ്ധാഞ്ജലി ഒരുക്കിയിരിക്കുന്നത്. ജൂലൈ 27 ന് ആലപ്പുഴ പൊളി ജോർജ്ജ് നഗറിലാണ് ഒരു ദിവസത്തെ സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

ജൂലൈ 26 നാണ് കാർഗിൽ വിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നത്. ഈയവസരത്തിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ മൺമറഞ്ഞുപോയ പ്രശസ്തർക്കൊപ്പം മുഷാറഫിന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നത് തീർത്തും അനുചിതവും പ്രകോപനപരവുമാണ്. 1999 ൽ പാക് സൈനികരും ഭീകരവാദികളും കാർഗിലിൽ നുഴഞ്ഞുകയറി പ്രദേശം പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ശക്തമായ പോരാട്ടത്തിലൂടെ ഇന്ത്യൻ സൈന്യം കാർഗിൽ തിരിച്ചുപിടിക്കുകയായിരുന്നു. ഭാരതത്തിന്റെ ശക്തി ലോകത്തിന് മനസിലാക്കിക്കൊടുത്ത യുദ്ധമായിരുന്നു കാർഗിലിൽ നടന്നത് 527 സൈനികരാണ് മാതൃഭുമിക്കുവേണ്ടി ജീവത്യാഗം ചെയ്‌തത്‌. ഈ കടന്നുകയറ്റത്തിന്റെ സൂത്രധാരനായിരുന്നു അന്നത്തെ പാക് പട്ടാള മേധാവിയായിരുന്ന പർവേസ് മുഷറഫ്.

Kumar Samyogee

Recent Posts

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

20 minutes ago

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

2 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

3 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

5 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

5 hours ago