India

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ആദ്യ ബാറ്റിംഗ് ഓസ്ട്രേലിയക്ക്,അശ്വിൻ കളിക്കില്ല

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ബാറ്റിംഗ് ഓസ്ട്രേലിയക്ക്.ഇന്ത്യൻ താരം അശ്വിന് ടീമിൽ ഇടം ലഭിച്ചില്ല. ജഡേജ കളിക്കും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നീ മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാർ ടീമിലുണ്ട്. ശാർദുൽ താക്കൂറും ടീമിൽ ഇടം പിടിച്ചു.പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട് എന്നിവരാണ് ഓസ്ട്രേലിയൻ ടീമിലെ സ്പെഷ്യലിസ്റ്റ് പേസർമാർ. കാമറൂൺ ഗ്രീൻ നാലാം പേസറാവും. നതാൻ ലിയോൺ സ്പെഷ്യലിസ്റ്റ് സ്പിന്നർ.

ജൂൺ 11 വരെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. മഴ കളി തടസ്സപ്പെടുത്തിയാൽ ജൂൺ 12 റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്. മഴയെ തുടർന്ന് മത്സരം പൂർണമായും ഉപേക്ഷിക്കുകയാണെങ്കിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.കഴിഞ്ഞ തവണയും ഇന്ത്യ ഫൈനലിൽ പ്രവേശിച്ചെങ്കിലും ന്യൂസിലാൻഡിനോട് പരാജയപ്പെടുകയായിരുന്നു.

anaswara baburaj

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

7 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

8 hours ago