Beedi sale to inmates of Viyur Jail by paying through Google Pay; The accused jail official is absconding
തൃശ്ശൂർ: വിയൂർ ജയിലിലെ തടവുകാർക്ക് ബീഡി വിറ്റ സംഭവത്തിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഒളിവിൽ. അസി പ്രിസൺ ഓഫീസർ എറണാകുളം കാലടി എച്ച് അജുമോനാണ് ഒളിവിൽ കഴിയുന്നത്. കേസിലെ അഞ്ചാം പ്രതിയായ അജുമോനെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല.
ഗൂഗിൾ പേ വഴി പണം വാങ്ങിയായിരുന്നു ഉദ്യോഗസ്ഥൻ വിൽപ്പന നടത്തിയിരുന്നത്. തടവുകാരുടെ ബന്ധുക്കളിൽ നിന്നുൾപ്പെടെ പണം വാങ്ങിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജയിലിലെ അടുക്കളയുടെ ഭാഗത്ത് ജോലിക്കായി നിയോഗിക്കപ്പെട്ട തടവുകാരന്റെ കൈയിൽ നിന്നാണ് ബീഡി പിടികൂടിയത്. ഓരോ കെട്ടിനും 2,500 രൂപ വീതമാണ് ഈടാക്കിയിരുന്നെന്നാണ് പരാതി.
തടവുകാരന്റെ ഭാര്യയുടെ ഫോണിൽനിന്ന് ജയിൽ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണിലേക്ക് ഗൂഗിൾ പേ വഴി പണം കൈമാറുകയായിരുന്നു പതിവെന്ന് പറയുന്നു. പണം കൈമാറിയ ഫോൺ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവയും തടവുകാരൻ മൊഴിയിൽ വെളിപ്പെടുത്തി. ഇവ ജയിൽ സൂപ്രണ്ട് പോലീസിന് കൈമാറി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…