ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ “യാത്ര” എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടി മുഖ്യവേഷത്തിൽ എത്തുന്ന സിനിമ റിലീസാകുന്നതിനു മുൻപേ റെക്കോർഡുകളിൽ ഇടംപിടിച്ചുക്കഴിഞ്ഞു. വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്‍റെ ആദ്യ ടിക്കറ്റ് വിറ്റുപോയത്.
സിനിമയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി അമേരിക്കയിലെ സിയാറ്റിലിൽ നടന്ന കന്നി പ്രദർശനത്തിൽ ലേലത്തിലൂടെ 4.37 ലക്ഷം രൂപയ്ക്കാണ് ആദ്യ ടിക്കറ്റ് വിറ്റുപോയത്. ഈ പണം വൈ.എസ് രാജശേഖര റെഡ്ഡി ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. മുനീശ്വർ റെഡ്ഡിയെന്നയാളാണ് യാത്രയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
2004 ൽ പ്രതിപക്ഷ നേതാവായിരുന്ന വൈ.എസ്.ആർ സംസ്ഥാന വ്യാപകമായി നടത്തിയ കാൽനടയാത്രയാണ് സിനിമയുടെ പ്രമേയം.1992നു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്കു ചിത്രം കൂടിയാണ് “യാത്ര”. മാഹി വി രാഘവാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഫെബ്രുവരി എട്ടിനാണ് സിനിമയുടെ റിലീസ്.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…