Benefits of lemon
നാരങ്ങ നമ്മളെല്ലാവരും നിത്യേന ഉപയോഗിക്കുന്ന ഒന്നാണ്. വീട് വൃത്തിയാക്കുന്നതിൽ നാരങ്ങ നമുക്ക് ഒരു വലിയ സഹായിയാണ്. ഇത് നിത്യേന ഉപയോഗിക്കുന്നത് മൂലം എന്തൊക്കെ ഗുണകളാണുള്ളതെന്ന് നോക്കാം
കസേരകളിലും മേശകളിലും കാണപ്പെടുന്ന കറകള്‍ ഇല്ലാതാക്കാനും നാരങ്ങ നീര് തന്നെ ഗുണം ചെയ്യുന്നു. അല്‍പം നാരങ്ങ നീര് ബ്രഷിലോ തുടയ്ക്കുന്ന തുണിയിലോ ആക്കി കസേരയോ മേശയോ തുടച്ചാല്‍ മതി. ഇത് കറയെ പൂര്‍ണമായും മാറ്റുന്നു.
ഭക്ഷണത്തില്‍ പ്രിസര്‍വേറ്റീവ് ആയിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് നാരങ്ങ നീര്. ഇനി മായം ചേര്‍ത്ത ഭക്ഷണം കഴിയ്ക്കുന്നതിനു പകരം രുചിയും ഗുണവും ഉള്ള ഭക്ഷണം കഴിയ്ക്കാം.
പലപ്പോഴും ഗ്യാസ്റ്റൗവ്വുകളില്‍ കറ പിടിയ്ക്കാനും കരിയാവാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതിനെ ഇല്ലാതാക്കാന്‍ ഇനി നാരങ്ങ നീര് വെച്ച് തുടച്ചാല്‍ മതി.
പച്ചക്കറികള്‍ മുറിയ്ക്കുന്ന പലക വൃത്തികേടായാല്‍ വൃത്തിയാക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാല്‍, അതിനെ വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് നാരങ്ങ നീര്. നാരങ്ങ നീര് പലകയില്‍ തളിച്ച് അല്‍പം ഉപ്പും വിതറി അത് തുടച്ച് കളഞ്ഞാല്‍ മതി.
ചില സമയത്ത് പഴങ്ങളോ ജ്യൂസോ കഴിയ്ക്കുമ്പോള്‍ അതിന്‍റെ കറ വസ്ത്രത്തിലാവാനുള്ള സാധ്യതയുണ്ട്. എന്നാല്‍, അതിനെ കളയാന്‍ അല്‍പം നാരങ്ങ നീര് ഉപയോഗിച്ച് കഴുകിയാല്‍ മതി.
സ്റ്റീല്‍ സിങ്കാണ് പലപ്പോഴും വൃത്തിയാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്ന്. അതുകൊണ്ട് തന്നെ, അതിനെ വൃത്തിയാക്കാന്‍ വെറും ചെറുനാരങ്ങ നീര് മതി. നാരങ്ങ നീരൊഴിച്ച് അല്‍പസമയത്തിനു ശേഷം കഴുകിയാല്‍ മതി.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…