Bhagwati's idol was found in a water tank in Devprasham; Finally the prediction came true!; The idol was recovered from the manikinar of the temple
പാലാ: ആയിരം വര്‍ഷം പഴക്കമുള്ള ഭഗവതിയുടെ വിഗ്രഹം ക്ഷേത്രത്തിലെ മണിക്കിണറില്‍ നിന്നും കണ്ടെത്തി. വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ വിഗ്രഹമാണ് കണ്ടെടുത്തത്. ദേവപ്രശ്നത്തില്‍ ഭഗവതിയുടെ വിഗ്രഹം ജലാശയത്തില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള രാമപുരം, വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രം നൂറ്റാണ്ടുകളായി നശിച്ച് കിടക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 13ന് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനിന്ന അഷ്ടമംഗല ദേവപ്രശ്നം നടത്തി.
പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ കോഴിക്കോട് വിജയരാഘവ പണിക്കരായിരുന്നു പ്രധാന ജ്യോതിഷന്‍. രാശിപ്രകാരം ക്ഷേത്രത്തിന് 3000 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ടെന്നും ദേവപ്രശ്നവിധിയില്‍ തെളിഞ്ഞു. രാജാവിന്റെ കാലശേഷം ക്ഷേത്രം നാശോന്‍മുഖമാകുകയും ആരോ അന്നത്തെ വിഗ്രഹമെടുത്ത് ക്ഷേത്രത്തിന് ചുറ്റുവട്ടത്തുള്ള ജലാശയത്തില്‍ തള്ളിയെന്നുമായിരുന്നു പ്രശ്നചിന്തയില്‍ തെളിഞ്ഞത്.
മൂന്ന് മാസത്തിനുള്ളില്‍ ഈ വിഗ്രഹം കണ്ടെടുക്കാനാകുമെന്നും ദൈവജ്ഞന്‍ പറഞ്ഞു. പിന്നീട് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാര്‍, സെക്രട്ടറി ബിജു പറോട്ടിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്തര്‍ ക്ഷേത്രവളപ്പില്‍ പരിശോധിച്ചപ്പോഴാണ് ശോച്യാവസ്ഥയിലുള്ള മണിക്കിണര്‍ കണ്ടെത്തിയത്.ഏഴാച്ചേരി സ്വദേശിയായ തൊഴിലാളി സുബ്രഹ്മണ്യനും സുഹൃത്തുക്കളും കിണര്‍ വറ്റിച്ചതോടെ ചേറില്‍ പുതഞ്ഞുകിടന്ന വിഗ്രഹം കണ്ടെത്തി. കരിങ്കല്‍ പീഠത്തില്‍ ഉറപ്പിച്ചിരുന്ന വിഗ്രഹം പക്ഷേ മൂന്ന് കഷണമായി മുറിഞ്ഞ് പോയിരുന്നു. വിഗ്രഹം തിരികെ കിട്ടിയതറിഞ്ഞ് നിരവധി ഭക്തരുമെത്തി.
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…