Bharat rice and Bharat Atta also arrive at various railway stations across the country; Decision to sell using mobile vans; Instructions not to show videos of distribution
തിരുവനന്തപുരം: ഭാരത് അരിയും ഭാരത് ആട്ടയും രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കാനൊരുങ്ങി ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം. മൊബൈൽ വാനുകൾ ഉപയോഗിച്ചായിരിക്കും വിതരണം നടത്തുകയെന്നും പൊതുവിതരണ മന്ത്രാലയം അറിയിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ഭാരത് അരിയുടെ 5 കിലോ, 10 കിലോ പാക്കറ്റുകൾ വിൽക്കുന്നതിനായി കഴിഞ്ഞ മാസം കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഡൽഹിയിൽ 100 മൊബൈൽ വാനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.
അടുത്ത മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും റെയിൽവേ സ്റ്റേഷനുകളിൽ വിതരണം നടക്കുക. എല്ലാ ദിവസവും വൈകിട്ട് രണ്ട് മണിക്കൂർ നേരമായിരിക്കും വിൽപ്പന. വിതരണത്തിന്റെ വീഡിയോകൾ പ്രദർശിപ്പിക്കരുതെന്നും പൊതുവിതരണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഭാരത് അരി കിലോയ്‌ക്ക് 29 രൂപയും ഭാരത് ആട്ടയ്‌ക്ക് 27.50 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…