കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഫലമാണ് ഭാസുരാംഗൻ്റെയും മകൻ്റേയും അറസ്റ്റെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഭാസുരാംഗൻ ആനക്കള്ളനാണെന്നും വലിയ തട്ടിപ്പുകാരനാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പരിഹസിച്ചു.
ആറുമാസം മുമ്പ് കണ്ടലയിൽ പോകുകയും പരാതികൾ കേൾക്കുകയും ചെയ്തിരുന്നു. കൂടാതെ, കരുവന്നൂരിലും ഇടപെട്ടത് ബിജെപിയാണെന്നും കേരളമാകെയുള്ള എൽഡിഎഫ് – യുഡിഎഫ് സഹകരണ കൊള്ളയിൽ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം ഇരുവരുടെയും അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയിരുന്നു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാസുരാംഗനെ മൂന്നു തവണയും മകൻ അഖിൽ ജിത്തിനെ രണ്ടുതവണയും കൊച്ചിയിലെ ഇ ഡി ഓഫീസിൽ എത്തിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനകൾക്ക് ശേഷം ഇരുവരെയും ഇന്ന് കൊച്ചി കലൂരിലുള്ള സിബിഐ കോടതിയിൽ ഹാജരാക്കും.
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…