ആകാംക്ഷാ ഡൂബേ
വാരണാസി : ഭോജ്പുരി സിനിമയിലെ ‘ഡ്രീം ഗേൾ’ എന്നറിയപ്പെടുന്ന നടി ആകാംക്ഷാ ഡൂബേ (25)യെ വാരണാസിയിൽ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് ഇവർ വാരണാസിയിലെത്തിയിരുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഹിലോരേ മാരേ എന്ന പ്രശസ്ത ഭോജ്പുരി ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന ഒരു വീഡിയോ അവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.
യേ ആരാ കഭീ ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ പുതിയ ഗാനം പുറത്തുവന്ന അതേദിവസം തന്നെയാണ് ആകാംക്ഷയുടെ മരണവും സംഭവിച്ചത്. ഭോജ്പുരിയിൽ നിരവധി ആരാധകരുള്ള നടികൂടിയാണ് ആകാംക്ഷ.
മുഝ് സേ ശാദി കരോഗി, വീരോം കി വീർ, ഫൈറ്റർ കിങ്, കസം പൈദാ കർനേ കി 2 തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഭോജ്പുരി നടനായ സമർ സിംഗുമായുള്ള ബന്ധത്തേക്കുറിച്ച് ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ആകാംക്ഷ വെളിപ്പെടുത്തിയത് .
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…