Kerala

വീണ്ടും കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട;രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് പിടികൂടി;ജിദ്ദയിൽ നിന്നെത്തിയ റഹ്മാന്റെ പക്കൽ നിന്നും 1107 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കോഴിക്കോട് വിമാനത്താവളം വഴി നാല് വ്യത്യസ്ത കേസുകളിലായി കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന 3.5 കിലോ സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് അതിരാവിലെയാണ് സംഭവം നടക്കുന്നത്.

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി റഹ്മാന്റെ പക്കൽ നിന്നും 1107 ഗ്രാം ഭാരമുള്ള സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. സ്വർണ്ണ മിശ്രിതം നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് റഹ്മാൻ കടത്താൻ ശ്രമിച്ചത്. മലപ്പുറം കരുളായി സ്വദേശി മുഹമ്മദ് ഉവൈസിനും സ്വർണ്ണ മിശ്രിതം ശരീരത്തിനുള്ളിൽ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് കടത്താൻ ശ്രമിച്ചത്.

ഇതുകൂടാതെ, അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഉണ്ണിച്ചാൽ മീത്തൽ വിജിത്തിന്റെ പക്കൽ നിന്നും 1061 ഗ്രാം ഭാരമുള്ള സ്വർണം മിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശരീരത്തിലും സോക്‌സിലുമായി നാല് ക്യാപ്സ്യൂളുകളാക്കിയാണ് വിജിത്ത് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഒസ്സൻകുന്നത്ത് ഷഫീഖിന്റെ കൈ ലഗേജിൽ നിന്ന് 9.01 ഗ്രാം സ്വർണം ഒളിപ്പിച്ച നിലയിലാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണ മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

anaswara baburaj

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

2 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

2 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

3 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

3 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

3 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

4 hours ago