കരിപ്പൂരിൽ പിടിയിലായവർ
മലപ്പുറം : കരിപ്പൂരിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്നും ഷാർജയിൽ നിന്നും വിവിധ വിമാനങ്ങളിലായി വന്നിറങ്ങിയ നാല് യാത്രക്കാർ മിശ്രിത രൂപത്തിലുള്ള സ്വർണ്ണവുമായി പിടിയിലായി. വിപണിയിൽ രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന 4580 ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് നാലുപേരെയും പിടികൂടിയത്.
ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിലെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി പുത്തൻവളപ്പിൽ റിഷാദിൽ (32) നിന്നും 1034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ 4 ക്യാപ്സൂളുകളാണ് പിടിച്ചെടുത്തത്. പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശിയായ മുഹമ്മദ് ഷാമിലിൽ (21) നിന്നും 850 ഗ്രാം സ്വർണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും മലപ്പുറം തവനൂർ സ്വദേശിയായ ചോമയിൽ മുഹമ്മദ് ഷാഫിയിൽ(41) നിന്നും 1537 ഗ്രാം സ്വർണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്സൂളുകളും പിടികൂടി.
ശേഷം ഇന്നു രാവിലെ ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശിയായ വെള്ളത്തൂർ ഷിഹാബുദീനിൽ (38) നിന്ന് 1159 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകൾ പിടികൂടി.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…