theft
ദില്ലി : കാമുകിയുടെ കളിയാക്കല്‍ സഹിക്ക വയ്യാതെ കാമുകിയെ കാണിക്കാനായി യുവാവ് തുടരെ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍. വാലന്റൈന്‍ ദിനത്തില്‍ ബൈക്ക് ഇല്ലെന്ന് പറഞ്ഞ് കാമുകിയുടെ കളിയാക്കല്‍ സഹിക്കാതെ വന്നതോടെ ഒടുവില്‍ യുവാവ് ചെയ്തതാണ് ഏവരെയും ഞെട്ടിച്ചത്. തുടര്‍ന്ന് കടുംകൈ ചെയ്യാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത് ദില്ലിയിലാണ്. ദില്ലി സ്വദേശി ലളിതാണ് മോഷണം നടത്തിയത്. സുഹൃത്തായിരുന്ന സഹീദിനൊപ്പം ചേര്‍ന്നായിരുന്നു ലളിത് മോഷണം നടത്തിയത്.
ഒരു പ്രദേശത്ത് നിന്ന് തന്നെ തുടരെ ബൈക്ക് മോഷണ പരാതികള്‍ പോലീസിന് ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലളിതിനേയും,സഹീദിനേയും പിടി കൂടിയത്.
മാര്‍ച്ച് ആറിന് ദ്വാരകയില്‍ മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്ത് എത്തുകയും മോഷ്ടാക്കളെ പിടികൂടുന്നതിനായി കെണി ഒരുക്കുകയും ആയിരുന്നു. മോഷ്ടാക്കളായ ലളിതും സുഹൃത്ത് സഹീദും അവിടെ എത്തിയത് നമ്പര്‍പ്ലെയ്റ്റ് ഇല്ലാത്ത 1.8 ലക്ഷം രൂപയുടെ ബൈക്കിലായിരുന്നു. തുടര്‍ന്ന് പോലീസ് ബൈക്ക് പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 21ന് ഡല്‍ഹിയിലെ ബിന്ദാപൂരില്‍ നിന്നും കാണാതായ ബൈക്കാണ് ഇതെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…
കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ഓഫീസ് പൂട്ടി താക്കോലിട്ട് കെട്ടിടഉടമ. കെട്ടിട ഉടമയുടെ…
ചെന്നൈ : ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി വിശദീകരണവുമായി…
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് .…
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാന നേതാക്കളുടെ നിര ! രാജീവ് ചന്ദ്രശേഖറും, സുരേഷ് ഗോപിയും, സുരേന്ദ്രനും, വി മുരളീധരനും…