Categories: India

ഇന്ത്യയെ വാനോളം പുകഴ്ത്തി ബിൽ ഗേറ്റ്സ്;സർവ്വ മേഖലകളിലും ഇന്ത്യ യഥാർത്ഥ മാതൃക,ഡിജിറ്റൽ ഇടപാടുകൾ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ല്

ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തോടെ ഇന്ത്യയിൽ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും ആധാറിനേയും പരാമർശിച്ചുകൊണ്ടായിരുന്നു ബിൽ ഗേറ്റ്സിന്റെ അഭിപ്രായപ്രകടനം.

ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ബാങ്കുകൾ തമ്മിലോ, അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുളള സംവിധാനവുമുൾപ്പടെ ആഗോള തിരിച്ചറിയലിനും ഡിജിറ്റൽ പേമെന്റിനുമായി ഇന്ത്യ ഉത്‌കർഷേച്ഛയുളള വേദികൾ നിർമിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഈ നയങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് സഹായം വിതരണം ചെയ്യുന്നതിനുളള ചെലവ് ഗണ്യമായി കുറച്ചു, പ്രത്യേകിച്ച് മഹാമാരിയുടെ സമയത്ത്. ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാൻ ആളുകൾ പോകുന്നുണ്ടെങ്കിൽ അവർ ഇന്ത്യയെ ഉറ്റുനോക്കണമെന്ന് ഞാൻ പറയും. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നത്, ആ വ്യവസ്ഥിതിക്ക് ചുറ്റുമുളള നവീകരണങ്ങൾ അസാധാരണമാണ്. – ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു മികച്ച മാതൃകയാണ്. ഓപ്പൺസോഴ്സ് സാങ്കേതികതയുടെ അടിസ്ഥാനത്തിൽ സമാനമായ വ്യവസ്ഥിതികൾ അവതരിപ്പിക്കാൻ മതിയായ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടില്ലാത്ത മറ്റുരാജ്യങ്ങളെ തങ്ങളുടെ സംഘടന സഹായിച്ചുവരികയാണെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിരോധ വാക്സിൻ വേഗത്തിൽ വികസിപ്പിച്ചെടുക്കാനായതിലും ബിൽ ഗേറ്റ്സ് സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ ആറ് ചികിത്സാരീതികള്‍ ഉണ്ടായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു സുപ്രധാനനേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘റിമോട്ട് ലേണിങ്, ടെലിമെഡിസിൻ, ഡിജിറ്റൽ പണമിടപാടുകൾ തുടങ്ങി ഡിജിറ്റൽ കാര്യങ്ങൾ മൊത്തത്തിൽ വളരെയധികം പുരോഗമിച്ചു. മഹാമാരി ഭീതിജനകമായിരുന്നുവെങ്കിലും അത് ഇത്തരത്തിലുളള ചില നവീകരണങ്ങളിലേക്കാണ് നമ്മെ എത്തിച്ചത്, വേഗത്തിലുളള പ്രതിരോധവാക്സിൻ ഉൾപ്പടെ.

ആർക്കാണ് കോവിഡ് വാക്സിൻ ലഭിക്കേണ്ടതെന്ന് ലോകത്തെ സാമ്പത്തികശക്തിയായ രാജ്യങ്ങൾ തീരുമാനിക്കരുതെന്നും തുല്യത ഉറപ്പാക്കണം. വാക്സിനുകൾക്ക് 2022 ഓടെ കൊറോണ വൈറസിന്റെ അവസാനം കുറിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മഹാമാരി വന്നേക്കാമെന്ന കാര്യം നാം മറന്നുകൂട. അതിനാൽ നാം അതിനായി നിക്ഷേപം നടത്തുകയും തയ്യാറായി ഇരിക്കുകയും വേണം.’ ബിൽ ഗേറ്റ്സ് പറഞ്ഞു.

B4 Admin

Recent Posts

NIOS-ന്റെ 37-ാം സ്ഥാപകദിനത്തിൽ ആറ് പുതിയ കോഴ്സുകളും രണ്ട് മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു: എഐ മുതൽ ആയുർവേദം വരെ പഠനാവസരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…

1 hour ago

ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യമില്ല, ദില്ലി പൊലീസിന്റെ മറുപടി തേടി സുപ്രീം കോടതി

2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…

2 hours ago

റിസോർട്ട് വിവാദവും സാമ്പത്തിക ആരോപണങ്ങളും: സിപിഎമ്മിൽ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് രൂക്ഷം, അന്വേഷണ കമ്മീഷനെ നിയോഗിച്ചു

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…

4 hours ago

‘ലൈംഗിക വിവാദങ്ങൾ വാർത്തകളിൽ ഇടംപിടിക്കും’: എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെക്കുറിച്ച് ട്രംപിന്റെ പരാമർശം, ഇലോൺ മസ്കിനെ ‘80 ശതമാനം സൂപ്പർ ജീനിയസ്’ എന്നും വിശേഷണം

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…

4 hours ago

തിരുപ്പറംകുണ്ട്രം ദീപം വിവാദം: കോടതി ഉത്തരവ് അവഗണിച്ചത് ഒരിക്കലും തിരുത്താനാകാത്ത ചരിത്രപ്പിഴവെന്ന് അണ്ണാമലൈ!

തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…

6 hours ago

ഛഠ് പൂജയും സിന്ദൂര പാരമ്പര്യവും അവഹേളിച്ച സംഭവം; പ്രതിഷേധങ്ങൾക്കും നിയമനടപടി ആവശ്യങ്ങൾക്കും ഒടുവിൽ മാപ്പ് പറഞ്ഞ് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ യഷ് മഹേശ്വരി!

നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…

6 hours ago