Kerala

എസ് എഫ്‌ ഐ വഴിയിൽ കെട്ടിത്തൂക്കിയ ചെണ്ടയല്ല; പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ അനുവദിക്കില്ല; സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വവുമായി കൊമ്പുകോർത്ത് സിപിഎം നേതാവ് എ കെ ബാലൻ

തിരുവനന്തപുരം: എസ് എഫ് ഐയെ പരസ്യമായി വിമർശിച്ച സിപിഐ നേതാവിന് മറുപടിയുമായി എ കെ ബാലൻ. എസ് എഫ് ഐ വഴിയിൽ കെട്ടിത്തൂക്കിയ ചെണ്ടയല്ലെന്നും തിരുത്താൻ കഴിവുള്ള സംഘടനയാണതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണാധികാരികളുടെ തണലിൽ വളർന്ന സംഘടനയല്ല. ഇന്നത്തെ സിപിഎം നേതാക്കളെല്ലാം വളർന്നു വന്ന സംഘടനയാണത്. പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ മുന്നണിക്ക് പുറത്തും അകത്തുമുള്ള ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്. കാര്യവട്ടം കൊയിലാണ്ടി വിഷയങ്ങൾ പരാമർശിച്ചായിരുന്നു വിമർശനം. എസ് എഫ് ഐ പുറത്തെടുക്കുന്നത് പ്രാകൃത രാഷ്ട്രീയമാണെന്നും സംഘടനയെ ചുമക്കുന്നത് ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നുമായിരുന്നു. അദ്ദേഹത്തിന്റെ വിമർശനം. ക്യാമ്പസിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എസ് എഫ് ഐ നിരന്തരം പ്രതിസ്ഥാനത്ത് വരുന്നുണ്ട്. നിരവധി കേസുകളിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതികളായതോടെ സംഘടന പ്രതിരോധത്തിലാണ്.

Kumar Samyogee

Recent Posts

നടിയെ ആക്രമിച്ച കേസ് ! 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം ; തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…

1 hour ago

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

1 hour ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

2 hours ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

2 hours ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

2 hours ago

സ്വർണ്ണ വിലയിൽ വൻ ഇടിവ് . | GOLD PRICE LOW |

സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…

2 hours ago