thursday
ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെ സൂചിപ്പിക്കുന്ന രേഖയാണ് ജീവരേഖ . വ്യാഴമണ്ഡലത്തിൽ നിന്നു തുടങ്ങുന്ന ജീവരേഖയാണെങ്കിൽ ഉന്നതസ്ഥാനങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്നാണ് ഈ വ്യക്തിക്ക് ഊർജം കിട്ടുക. ഇയാളുടെ വ്യാഴമണ്ഡലത്തിൽ നിന്നു തന്നെ തുടങ്ങുന്ന വെട്ടും കുത്തുമൊന്നുമില്ലാത്ത ജീവരേഖ നിങ്ങളുടെ ഉത്കർഷേച്ഛയെയും അമിതമായ സ്ഥാനമോഹങ്ങളെയും ആകർഷകമായ വ്യക്തിത്വത്തെയും സൂചിപ്പിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും നല്ല നിലകളിലെത്താൻ ഇക്കൂട്ടർക്ക് സാധിക്കും. കപടമായ പ്രകടനങ്ങൾ ഒന്നും തന്നെ പ്രശസ്തിക്കും അറിയപ്പെടലിനുമൊന്നും നിങ്ങൾക്ക് ആവശ്യമില്ല വളർച്ചയോടും വികസനത്തോടും സർവകാര്യങ്ങളിലും വിജയത്തിനുമൊക്കെ സ്വാഭാവികമായ ഒരാസക്തി നിങ്ങൾക്കുണ്ടാകും.
വ്യാഴമണ്ഡലത്തിന് മുകളില്‍ത്തുടങ്ങുന്ന ജീവരേഖയാണെങ്കിൽ നന്നാക്കാനാണെങ്കിലും നശിപ്പിക്കാനാണെങ്കിലും ഒരുമ്പെട്ട് ഇറങ്ങിയാൽ ഒരാൾക്കും ഇങ്ങനത്തെ ഒരു വ്യക്തിയെ തടയാൻ കഴിയില്ല. പണ്ടത്തെ മത്സരാർഥികളെക്കാൾ വളരെ മുകളിലെത്തിയാലും നിങ്ങൾക്കു തൃപ്തി വരില്ല. വളരാനും വികസിക്കാനും വിജയം കൈവരിക്കാനുമുള്ള ആവേശം വെറുതേയിരിക്കാൻ നിങ്ങളെ അനുവദിക്കില്ല. തുടക്കത്തിലുള്ള മടിയും അലംഭാവവുമാണു പ്രശ്നം. പക്ഷേ അതു മാറ്റിയെടുത്താൽ, ഏതു കാര്യത്തിനിറങ്ങിപ്പുറപ്പെട്ടാലും ജയിച്ചേ മടങ്ങിവരികയുള്ളൂ.
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…