രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകനായിരുന്ന ഗുരുജി എന്നറിയപ്പെടുന്നമാധവ സദാശിവ ഗോള്‍വര്‍ക്കറുടെ നൂറ്റിപ്പതിന്നാലാം ജന്മദിനം ഇന്ന്. ജീവിതകാലത്തും മരണത്തിനു ശേഷവും ഒട്ടനവധി വിമര്‍ശനങ്ങള്‍ വംശവെറിയുടെ ആശയങ്ങളുടെ പേരില്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്
1906 ഫെബ്രുവരി മാസം 19-ന് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള രാംടേക്കിലാണ് മാധവ സദാശിവ ഗോള്‍വാര്‍ക്കര്‍ ജനിച്ചത്. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം മാതാപിതാക്കളുടെ ഒന്‍പതുമക്കളില്‍ നാലാമനായിരുന്നു. ഈ മകനൊഴികെ ബാക്കിയെല്ലാ കുട്ടികളും ചെറുപ്രായത്തില്‍ത്തന്നെ മരണമടഞ്ഞു.
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതല്‍ക്കേ പണ്ഡിറ്റ് മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങള്‍ ഗോള്‍വര്‍ക്കറെ സ്വാധീനിച്ചിരുന്നു. പഠനത്തിനു ശേഷം ഒന്നു രണ്ടു വര്‍ഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ആ സമയത്താണ് സംഘത്തിന്റെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്.
സ്വാമി അഖണ്ഡാനന്ദനില്‍ നിന്നും സന്യാസം സ്വീകരിച്ച ഗോള്‍വല്‍ക്കര്‍ അവിവാഹിതനാണ്. നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളന്‍ മുടിയും എല്ലാ കാര്യങ്ങളിലും അവഗാഹവുമുണ്ടായിരുന്ന അദ്ദേഹത്തെ മുതിര്‍ന്ന ആളുകള്‍ പോലും ‘ഗുരുജി’ എന്നു വിളിച്ച് ബഹുമാനിച്ചിരുന്നു.
കേശവ ബാലറാം ഹെഡ്‌ഗേവാറിന്റെ മരണ ശേഷം ആര്‍എസ് എസ്സിന്റെ സര്‍സംഘചാലക് ചുമതല അദ്ദേഹത്തില്‍ അര്‍പ്പിക്കപ്പെട്ടു. സര്‍സംഘചാലക് പദവിയില്‍ അദ്ദേഹത്തിന്റെ മരണം വരെ, മുപ്പത്തിമൂന്നു വര്‍ഷം സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതല്‍ കാലം ആര്‍എസ്എസ്സിന്റെ സര്‍സംഘ ചാലക് ചുമതലയില്‍ ഇരുന്ന വ്യക്തിയും അദ്ദേഹം ആണ്.
ഹൈന്ദവമൂല്യങ്ങളില്‍ ഊന്നിയ ദേശാഭിമാനം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചു. ലളിതമായ ഭാഷയില്‍ ഹൈന്ദവ തത്ത്വശാസ്ത്രങ്ങള്‍ക്ക് അദ്ദേഹം വ്യാഖ്യാനം നല്‍കുകയും യുവാക്കളില്‍ ദേശഭക്തി വളര്‍ത്തിയെടുക്കാന്‍ പ്രയത്‌നിക്കുകയും ചെയ്തു.
ജൂണ്‍ 5, 1973-ല്‍ ക്യാന്‍സര്‍ ബാധിതനായി അന്തരിച്ചു . തന്റെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകള്‍ അദ്ദേഹം അവശേഷിപ്പിച്ചു . ഒന്ന് തന്റെ പിന്‍ഗാമിയായി ബാലാസാഹെബ് ദേവറസ്സിനെ നിയോഗിക്കുകയും അടുത്തത് സ്വയം സേവകര്‍ക്കുള്ള കത്തും, മൂന്നാമത്തേത് തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും ആയിരുന്നു
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…