എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ഉപഹാരം നല്കാൻ അനന്തലക്ഷ്മി നായർ. പ്രധാനമന്ത്രിയുടെ വലിയൊരു ആരാധികയാണ് കാനഡയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ അനന്തലക്ഷ്മി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നിലവിൽ ഉപഹാരം പ്രധാനമന്ത്രിയ്ക്ക് അയച്ചുകൊടുക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും വൈകാതെ അത് മോദിജിയുടെ കയ്യിൽ എത്തിക്കും എന്നാണ് ഇവർ പറയുന്നത്. ഈ നൂറ്റാണ്ടിലെ ശിവജി മഹാരാജ് എന്നാണ് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സങ്കൽപ്പിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി കാവാലം മാണിക്യമംഗലം ഭദ്രകാളീ ക്ഷേത്രത്തിൽ ബ്രഹ്മകലശം നടത്തിയിരുന്നു അനന്തലക്ഷ്മി നായർ.
ഭദ്രയേയും ദുർഗ്ഗയെയും ശ്രീചക്രത്തെയും ഒരേപോലെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠാചടങ്ങുകളോടനുബന്ധിച്ചാണ് അനന്തലക്ഷ്മി നായർ തന്റെ സമർപ്പണമായി പ്രധാനമന്ത്രിക്ക് വേണ്ടി ബ്രഹ്മകലശം നടത്തിയത്. ഫെബ്രുവരി 17നാണ് പുനഃ പ്രതിഷ്ഠാചടങ്ങും ബ്രഹ്മകലശവും നടന്നത്. അന്ന് തത്വമയി ന്യൂസ് ഈ ചടങ്ങുകൾതത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…