Kerala

ഭീകരതയോട് സര്‍ക്കാരിന്റെ മൃദു സമീപനം: ബിജെപി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലെ കേരള സര്‍ക്കാരിന്റെ വീഴ്ചയും മൃദുസമീപനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണര്‍ റിട്ട ജസ്റ്റിസ്. പി. സദാശിവത്തിന് നിവേദനം നല്‍കി. സര്‍ക്കാരിനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2018 ജൂലൈ 25ന് കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ നല്‍കിയ റിപ്പോര്‍ട്ടില്‍ യമനലിലേക്ക് ആളുകളെ കടത്തുന്ന വിവരവും അത് സംബന്ധിച്ച ശുപാര്‍ശകളും നല്‍കിയതാണ്. യമനിലേക്ക് പോകുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്്.

കാസര്‍കോഡ് നിന്ന് 10 പേര്‍ പോയതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ശുപാര്‍ശകളാണ് നല്‍കിയത്. യമനിലേക്ക് പോകുന്നത് നിരോധിച്ച വിവരം മാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്കും എല്ലാ പോലീസ് ഓഫീസര്‍ മാര്‍ക്കും നിര്‍ദ്ദേശം നല്‍കുക, റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കുക, പാസ്‌പോര്‍ട് കണ്ട് കെട്ടാന്‍ കേസെടുത്ത് കേന്ദ്ര വിദേശകാര്യ വകുപ്പിന് നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളില്‍ ഒന്നു പോലും കേരള സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കേരളത്തിന്റെ പങ്ക് വ്യക്തമാക്കുന്ന അറസ്റ്റുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ തീവ്രവാദത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിവേദനത്തില്‍ പറയുന്നു.

മയക്ക് മരുന്നും ആയുധവും കാസര്‍കോട് മണല്‍ കടത്തിന്റെ മറവില്‍ നടക്കുന്നു വെന്ന് സംശയിക്കുന്നെന്നും 36 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജൂലൈ 13ന് നാര്‍കോടിക് സെല്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിന്റെ ഗുരുതര കൃത്യവിലോപം ഭീകരവാദത്തിന്റെ കേന്ദ്രമാക്കുകയാണെന്നും നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. ശ്രീധരന്‍ പിള്ള, വി.മുരളീധരന്‍ എം പി, അഡ്വ.ജെ. ആര്‍. പത്മകുമാര്‍, ഡോ. പി. പി. വാവ, അഡ്വ.എസ്. സുരേഷ്, സി..ശിവന്‍കുട്ടി, അഡ്വ. പി സുധീര്‍ എന്നിവരടങ്ങുന്ന സംഘം രാജ് ഭവനില്‍ എത്തിയാണ് നിവേദനം നല്‍കിയത്.

Anandhu Ajitha

Recent Posts

ടോക്സിക്കിൽ നിറയുന്നത് ഗീതു മോഹൻദാസിന്റെ ഫെമിനിസ്റ്റ് ബ്രില്യൻസോ ?

പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…

27 minutes ago

കളങ്കിതരായ ED ഉദ്യോഗസ്ഥന്മാർക്കെതിരെ മോദി സർക്കാർ എന്ത് കൊണ്ട് ക്രിമിനൽ നടപടികൾ ഒഴിവാക്കുന്നു?

ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…

43 minutes ago

മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രമോ തന്ത്രി ?

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…

2 hours ago

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

4 hours ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

4 hours ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

4 hours ago