രാജീവ് ചന്ദ്രശേഖറിനായി വോട്ടഭ്യര്‍ഥിച്ചു കൊണ്ട് സംസ്‌കൃത ഭാഷയിൽ തയ്യാറാക്കിയ പോസ്റ്റർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കവേ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനായിവേറിട്ട വോട്ടഭ്യര്‍ത്ഥനയുമായി നാട്ടുകാരിലേക്ക് ഇറങ്ങിയിരിക്കുകയാണ് ബിജെപി ജില്ലാ ഉപാധ്യക്ഷനും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ കരമന അജിത്. രാജീവ് ചന്ദ്രശേഖറിനു വേണ്ടി സംസ്‌കൃത ഭാഷയിലുള്ള പ്രചാരണ ബാനറുകള്‍ സ്ഥാപിച്ചും വീടും തോറും ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് അജിത്തിന്റെ പ്രചാരണം. കേരളത്തില്‍ തന്നെ അപൂര്‍വ്വമായി സംസ്‌കൃത ഭാഷ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒട്ടേറെ കൂടുംബങ്ങള്‍ കഴിയുന്ന നെടുങ്കാട്ടിലെ വിവിധ തെരുവുകളിലാണ് സംസ്‌കൃത ഭാഷയിലുള്ള തെരഞ്ഞെടുപ്പു പ്രചാരണം.
സിംഗിള്‍ സ്ട്രീറ്റ്, ശങ്കരന്‍ സുബ്ബയ്യ സ്ട്രീറ്റ്, ശിവന്‍ കോവില്‍ സ്ട്രീറ്റ്, ഡി ബി സ്ട്രീറ്റ് തുടങ്ങിയ തെരുവുകളിലാണ് സംസ്‌കൃത ഭാഷയില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്. ഇവിടെ നിരവധി കുടുംബങ്ങളാണ് വീട്ടിലും നാട്ടിലും സംസ്‌കൃതം സംസാര ഭാഷയായി ഉപയോഗിക്കുന്നത്. സംസ്‌കൃതം ഉപയോഗിക്കുന്ന ചായക്കട പോലും ഇവിടെയുണ്ട്. ഭാഷ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി സംസ്‌കൃത ക്ലാസുകളും ഇവിടെ നടന്നു വരുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി അജിത് മുന്‍കൈ എടുത്ത് ഭാഷാ ന്യൂനപക്ഷ സമ്മേളനവും ഇവിടെ സംഘടിപ്പിച്ചിരുന്നു.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കരമന വാര്‍ഡില്‍ നിന്നും വിജയിച്ച കരമന അജിത് സംസ്ഥാനത്ത് ആദ്യമായി സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റ് ചരിത്രം സൃഷ്ടിച്ച ആള്‍ കൂടിയാണ്. ഇപ്പോള്‍ നഗരസഭയില്‍ നെടുങ്കാട് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…