അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ഗോഹട്ടി : ശൈശവ വിവാഹങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന കർശന നിർദേശത്തിനു പിന്നാലെ സംസ്ഥാനത്തെ പെൺകുട്ടികളുടെ കണ്ണീരൊപ്പി സംസ്ഥാന സർക്കാർ. അസമില്‍ ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ച 1800-ലേറെ പേരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ചവര്‍ക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കണമെന്ന് പോലീസിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിര്‍ദേശം നല്‍കി.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഇതു വരെ 4004 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് നടന്നേക്കും
അസമിൽ നടക്കുന്ന വിവാഹങ്ങളില്‍ 31 ശതമാനവും ശൈശവവിവാഹങ്ങളാണ്. ഇത് കൊണ്ട് തന്നെ ഉയര്‍ന്ന മാതൃ-ശിശു മരണനിരക്കാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ പോക്‌സോ നിയമപ്രകാരവും 14 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും നിയമനടപടികൾ നേരിടേണ്ടി വരും. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവരും പ്രതിപട്ടികയിലുണ്ടാകും.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…