ഉദയനിധി സ്റ്റാലിൻ
ചെന്നൈ : സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് തുറന്നടിച്ച് ബിജെപി. തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ സ്ഥാനാരോഹണം ചെയ്തതിനെതിരെയാണ് ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് വന്നത്. തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വത ഉദയനിധി സ്റ്റാലിന് ഇല്ലെന്നും കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും ബിജെപി ആരോപിച്ചു.
“മന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും നിയമിക്കുക എന്നത് മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണ്. അതിനെ ഞങ്ങള്‍ തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന് എല്ലാ അധികാരവുമുണ്ട്. എന്നാല്‍, ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ ആവശ്യമായ പക്വത ഇല്ല. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിയും ?. 417 ദിവസം ജയിലില്‍ കഴിഞ്ഞ സെന്തില്‍ ബാലാജി സംസ്ഥാന സര്‍ക്കാരില്‍ മന്ത്രിയാകുന്നത് തമിഴ്‌നാടിന് അപമാനമാണ്. “- ബിജെപി തമിഴ്‌നാട് ഉപാദ്ധ്യക്ഷന്‍ നാരായണന്‍ തിരുപ്പതി പറഞ്ഞു.
അതേസമയം നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയിൽ തിളങ്ങാനാവാതെ പോയ ഉദയനിധിയെ സ്റ്റാലിൻ ഇടപെട്ടാണ് രാഷ്ട്രീയത്തിൽ സജീവമാക്കിയത്. നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ചലച്ചിത്ര താരം കൂടിയായ ഉദയനിധി.
നേരത്തെ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരില്‍ കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2022 ഡിസംബറിലാണ് ഉദയനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…