Kerala

സിപിഎമ്മും കോൺഗ്രസും രാജ്യത്തിന്റെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്നു ; ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണ -പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : മതം പരിഗണിക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ നിയമം പ്രദാനം ചെയ്യുക എന്ന പുരോഗമന ആശയം മുന്നോട്ടു വയ്ക്കുന്ന ഏകീകൃത സിവിൽ കോഡിനനുകൂലമായി മുഴുവൻ രാജ്യവും നിലപാടെടുക്കുന്നതിനിടെ ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണ-പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടി നിയമസഭയെ ഉപയോഗിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം രാജ്യത്തിന്റെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുകയാണ് സിപിഎമ്മും കോൺഗ്രസും ചെയ്യുന്നതെന്ന് തുറന്നടിച്ചു.

ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണ-പ്രതിപക്ഷങ്ങൾ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെയും കാശ്മീരിലെ 370ാം വകുപ്പ് എടുത്ത് കളഞ്ഞതിനെതിരെയും നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടി നിയമസഭയെ ഉപയോഗിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുകയാണ് സിപിഎമ്മും കോൺഗ്രസും ചെയ്യുന്നത്. പാർലമെന്റ് ചർച്ച പോലും ചെയ്യാത്ത ഏകീകൃത സിവിൽകോഡിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്. കരട് ബില്ല് പോലും വരാത്ത ഒരു നിയമത്തിനെതിരെ സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭയുടെ വിലപ്പെട്ട സമയം അപഹരിച്ച് പ്രതിഷേധിക്കുന്ന എൽഡിഎഫും യുഡിഎഫും ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

ഏകീകൃത സിവിൽ കോഡിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന ഇഎംഎസിനെ പിണറായി വിജയനും സിപിഎമ്മും നിയമസഭയിൽ പരസ്യമായി തള്ളിപറഞ്ഞിരിക്കുകയാണ്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് മുമ്പിൽ സിപിഎം പൂർണമായും മുട്ടുമടക്കി കഴിഞ്ഞു. ഗണപതി അവഹേളനത്തിനെതിരെ നിയമസഭയിൽ ഒരക്ഷരം പോലും മിണ്ടാത്ത കോൺഗ്രസ് ഏകീകൃത സിവിൽ കോഡിനെതിരെ മുതല കണ്ണീർ ഒഴുക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്. ഹിന്ദുക്കളെ പിന്നിൽ നിന്നും കുത്തുകയാണ് കോൺഗ്രസ് ചെയ്യുന്നത്. കേരളത്തിൽ കോൺഗ്രസ്-സിപിഎം കൂട്ടുകെട്ടിന് പാലമായി പ്രവർത്തിക്കുന്നത് ജിഹാദി ശക്തികളാണെന്ന് വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ്-കമ്മ്യൂണൽ-കമ്മ്യൂണിസ്റ്റ് സഖ്യമായ സി ക്യൂബാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത്തരം മതപ്രീണനത്തിനെതിരെ ഹിന്ദുക്കളിൽ നിന്നും മാത്രമല്ല മുസ്ലിം സമുദായത്തിലെ മതേതരവാദികളിൽ നിന്നും പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളിൽ നിന്നും വലിയ പ്രതിഷേധമുണ്ടാവും” – കെ.സുരേന്ദ്രൻ പറഞ്ഞു

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

58 minutes ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

1 hour ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

2 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

2 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

2 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

3 hours ago