തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം അനുവദിച്ച എയിംസ് തിരുവനന്തപുരം ജില്ലയില്‍ തന്നെ വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എന്നാൽ, ബി.ജെ.പിയുടെ ആവശ്യത്തെ തള്ളി മേയര്‍ ആര്യാ രാജേന്ദ്രന്‍ . കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കണമെന്ന ആവശ്യമാണ് ബി.ജെ.പി മുന്നോട്ട് വെച്ചത്. എന്നാൽ സര്‍ക്കാര്‍ മറ്റൊരു തീരുമാനമെടുത്തതിനാല്‍ പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു മേയറുടെ നിലപാട്. പ്രമേയം വാക്കാല്‍ അവതരിപ്പിക്കാമെന്നും കൗണ്‍സില്‍ ഏക കണ്ഠമായി പാസാക്കണമെന്നുമായിരുന്നു നോട്ടീസ് നല്‍കിയ പി.അശോക് കുമാര്‍ ആവശ്യപ്പെട്ടത്.
അതേസമയം സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് എയിംസ് സ്ഥാപിക്കുന്നതാണ് നല്ലതെന്നായിരുന്നു സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഡി.കെ അനില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തിരുവനന്തപുരത്ത് അനുവദിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ എയിംസ് സ്ഥാപിക്കാന്‍ ഇപ്പോള്‍ കോഴിക്കോടാണ് സ്ഥലം കണ്ടെത്തിയതെന്നും ഇത് കേരളത്തിന്റെ മധ്യഭാഗത്ത് അല്ലെന്നും ബി.ജെ.പി നേതാവ് എം.ആര്‍ ഗോപന്‍ ചൂണ്ടിക്കാട്ടി.
എന്നാൽ എയിംസ് ജില്ലയില്‍ തന്നെ വേണമെന്നായിരുന്നു യു.ഡി.എഫിന്റെയും നിലപാട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എയിംസ് സ്ഥാപിക്കാന്‍ തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തിയതാണെന്നും അതിനാല്‍ തലസ്ഥാനത്തുതന്നെ സ്ഥാപിക്കണമെന്നായിരുന്നു യു.ഡി.എഫ് നേതാവ് പി.പത്മകുമാര്‍ പറഞ്ഞത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…