പ്രതീകാത്മക ചിത്രം
കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൻ്റെ അവസാന ലാപ്പിൽ കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുപ്പിച്ച് കളം പിടിക്കാൻ ദേശീയ ജനാധിപത്യ സഖ്യം. ആഗസ്റ്റ് 30 അതായത് നാളെ മുതൽ പരസ്യ പ്രചരണം അവസാനിക്കുന്ന സെപ്തംബർ 3 വരെയുള്ള ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ദേശീയ വക്താവ് ടോം വടക്കൻ, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ദേശീയസെക്രട്ടറി അനിൽ കെ ആൻ്റണി എന്നിവർ പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻലാലിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
നാളെ (30/8/2023) മണ്ഡലത്തിലെത്തുന്ന രാജീവ് ചന്ദ്രശേഖർ അയർക്കുന്നം ശ്രീലക്ഷ്മി റസിഡൻസിയിൽ രാവിലെ 11.30 ന് പ്രൊഫഷണൽ ബിരുദ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം ഉച്ചയ്ക്ക് 1.30ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ് മീറ്റിലും പങ്കെടുക്കും. രാത്രി 8 മണിക്ക് അയർക്കുന്നം പഞ്ചായത്തിലെ ബൂത്ത് നമ്പർ 10 ൽ നടക്കുന്ന കുടുംബസംഗമം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി വി.മുരളീധരൻ ആഗസ്റ്റ് 31, സെപ്തംബർ 2 തിയ്യതികളിലാവും പുതുപ്പള്ളിയിൽ പ്രചരണത്തിനെത്തുക. 31 ന് രാവിലെ 9.30ന് കൂരപ്പട പഞ്ചായത്തിലെ വാർഡ് 2 ലെ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്തൃസംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. 10.30ന് മീനടം പഞ്ചായത്തിലെ പുതുവയൽ എസ്.സി കോളനിയിലെ കുടുംബസംഗമത്തിലും ഉച്ചയ്ക്ക് 12.30ന് എസ്എൻഡിപി മണർകാട് യൂണിറ്റിൻ്റെ ചതയദിനാഘോഷത്തിലും കേന്ദ്രമന്ത്രി പങ്കെടുക്കും. 2 ന് രാവിലെ 12 മണിക്ക് വി.മുരളീധരൻ മണർകാട് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തും. 5 മണിക്ക് അദ്ദേഹം പുതുപ്പള്ളി ജംഗ്ഷനിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കും. പിന്നീട് ഇരിക്കാട്, പാമ്പാടി, തിരുവഞ്ചൂർ എന്നിവിടങ്ങളിൽ അദ്ദേഹം കുടുംബയോഗങ്ങളിൽ പങ്കെടുക്കും.
ദേശീയ വക്താവ് ടോം വടക്കൻ 30,31 തിയ്യതികളിലാവും പുതുപ്പള്ളിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുക. 30 ന് രാവിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് 12 മണിക്ക് മണർകാട് ഓഫീസിൽ മാദ്ധ്യമങ്ങളെ കാണും. 4 മണിക്ക് വാകത്താനം ജംഗ്ഷനിൽ ലിജിൻലാലിന് വേണ്ടി വോട്ടഭ്യർത്ഥിക്കും. പിന്നീട് വാകത്താനം, വെല്ലൂർ, മണർകാട് എന്നിവിടങ്ങളിൽ വിവിധ കുടുംബയോഗങ്ങളിലും ടോം വടക്കൻ പങ്കെടുക്കും. 31 ന് രാവിലെ 10 മണിക്ക് കീവോട്ടേഴ്സിനെ കാണുന്ന അദ്ദേഹം 3 മണിക്ക് പാമ്പാടി ദയാരാ ചർച്ച് സന്ദർശിക്കും.
മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം 30,31 തിയ്യതികളിലാണ് പുതുപ്പള്ളിയിൽ സന്ദർശിക്കുക. 30 ന് 10 മണിക്ക് കൂരോപ്പട പഞ്ചായത്തിൽ കീവോട്ടേഴ് സമ്പർക്കത്തോടെ പ്രചരണം ആരംഭിക്കുന്ന അൽഫോൺസ് ഉച്ചയ്ക്ക് 3 മണിക്ക് രാജ് റസിഡൻസിയിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. 4 മണിക്ക് എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി അദ്ദേഹം മണർകാട് ജംഗ്ഷനിൽ വോട്ടഭ്യർത്ഥിക്കും. പിന്നീട് പയ്യപ്പാടി, തോട്ടക്കാട്, അകലക്കുന്നം എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിലും അദ്ദേഹം പങ്കെടുക്കും. 31 ന് രാവിലെ 10 മണിക്ക് വാകത്താനം പഞ്ചായത്തിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്ന അൽഫോൺസ് കണ്ണന്താനം വൈകീട്ട് 4 മണിക്ക് പാമ്പാടി ജംഗ്ഷനിൽ ലിജിൻലാലിന് വേണ്ടി വോട്ട് തേടും. പിന്നീട് പാമ്പാടി, തിരുവഞ്ചൂർ, മണർകാട് എന്നിവിടങ്ങളിൽ അദ്ദേഹം കുടുംബസംഗമങ്ങളിലും പങ്കെടുക്കും.
ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആൻ്റണി 30,31, സെപ്തംബർ 1 തിയ്യതികളിൽ പുതപ്പള്ളിയിൽ സജീവമാകും. 30 ന് രാവിലെ 10 മണിക്ക് അയർകുന്നത്ത് പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് 2.30 ന് മണർകാട് പെരുമണ്ണൂർകുളം എൻഎസ്എസ് ഹാളിൽ പുതിയ വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തും. 5 മണിക്ക് അയർക്കുന്നം ജംഗ്ഷനിൽ ലിജിൻലാലിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന അനിൽ പിന്നീട് പഞ്ചായത്തിൽ വിവിധ കുടുംബയോഗങ്ങളിലും പങ്കെടുക്കും. 31 ന് രാവിലെ 10 മണിക്ക് തിരുവഞ്ചൂരിൽ ചതയദിനാഘോഷത്തിലും ഉച്ചയ്ക്ക് 3 മണിക്ക് പുതുപ്പള്ളി എരുമലൂരിൽ കുടുംബയോഗത്തിലും അദ്ദേഹം പങ്കെടുക്കും. 1 ന് രാവിലെ 10 മണിക്ക് വെള്ളൂരിൽ കീവോട്ടേഴ്സ് സമ്പർക്കവും 3 മണിക്ക് കൂരോപ്പടയിൽ കുടുംബയോഗത്തിലും അനിൽ ആൻ്റണി പങ്കെടുക്കും
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…