ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ഉത്തർപ്രദേശിലെ ഭദോഹിയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” നേരായ മാർഗത്തിലൂടെ വിജയിക്കാൻ കോൺഗ്രസിനോ, സമാജ്‌വാദി പാർട്ടിക്കോ സാധിച്ചെന്ന് വരില്ല. അതിനാൽ തന്നെ അവർ തൃണമൂൽ കോൺഗ്രസിന്റെ രാഷ്‌ട്രീയം ഭദോഹിയിൽ പരീക്ഷിക്കുന്നു. എന്നാൽ ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല. പ്രീണനത്തിന്റെ വിഷ അമ്പുകളാണ് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തൊടുത്തുവിടാൻ ശ്രമിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
ഹിന്ദുക്കളെ കൊലപ്പെടുത്തുന്നതും, പിന്നാക്ക വിഭാഗത്തിനെയും വനവാസിവിഭാഗത്തെയും ദ്രോഹിക്കുന്നതുമാണ് തൃണമൂൽ കോൺഗ്രസിന്റെ രാഷ്‌ട്രീയം. നിരവധി ബിജെപി എംഎൽഎമാർ ബംഗാളിൽ കൊല്ലപ്പെട്ടു. ഇതിനുപുറമെ ബിജെപി എംഎൽഎമാരെ ഗംഗാ നദിയിൽ മുക്കിക്കൊലപ്പെടുത്തുമെന്നും പറഞ്ഞ് അവർ കൊലവിളി നടത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാമക്ഷേത്രവും രാമനവമി ആഘോഷങ്ങളും അശുദ്ധമാണെന്നാണ് തൃണമൂലിന്റെ വാദം. ബംഗ്ലാദേശി നുഴഞ്ഞുക്കയറ്റക്കാർക്ക് അഭയം നൽകാനും ജിഹാദി വോട്ടുകൾ നേടാനുമാണ് തൃണമൂൽ ശ്രമിക്കുന്നത്. ഈ നയങ്ങൾ തന്നെയാണ് കോൺഗ്രസും സമാജ്‌വാദിയും പിന്തുടരുന്നതെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
മുൻ വർഷങ്ങളിൽ സമാജ്‌വാദി പാർട്ടി സർക്കാരിന്റെ കീഴിൽ ഭീകരവാദപ്രവർത്തനങ്ങൾ സജീവമായിരുന്നു. അവർ ഭീകരർക്ക് അഭയം നൽകിയിരുന്നു. സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയ്‌ക്ക് പ്രാധാന്യം നൽകുന്നവരാണ് സമാജ്‌വാദി പാർട്ടിയെന്നും ഭീകരരെ സംരക്ഷിക്കാൻ ഈ പാർട്ടികൾ ശ്രമിച്ചിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…