India

ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തിര​ഞ്ഞെ​ടുപ്പ് ബിജെ‌പി‌ തൂത്തുവാരി

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ രാ​ജ്യ​സ​ഭാ സീറ്റുകളിലേക്ക് ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വന്‍ വി​ജ​യം. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​റും ജു​ഗ​ൽ താ​ക്കൂ​റും നൂ​റി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്.

കേ​ന്ദ്ര ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ അ​മി​ത് ഷാ​യും കേ​ന്ദ്ര​മ​ന്ത്രി സ്‌​മൃ​തി ഇ​റാ​നി​യും ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ചതോടെ ഉണ്ടായ ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. മു​ൻ എം​എ​ൽ​എ ച​ന്ദ്രി​ക ചു​ഡ​സാ​മ​യും ഗൗ​ര​വ് പാ​ണ്ഡ്യ​യു​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ.

ജ​യ​ശ​ങ്ക​റും ജു​ഗ​ൽ താ​ക്കൂ​റും വി​ജ​യി​ച്ച​താ​യി ഗുജറാത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നിയാണ് അറിയിച്ചത്. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​നം ഉടന്‍ ഉണ്ടാകും. ഗുജറാത്ത് നിയമസഭയിലെ 182 എം​എ​ല്‍​എ​മാ​രി​ല്‍ 175 പേ​ര്‍​ക്കാ​ണ് വോട്ടവകാശമുള്ളത്. ബി​ജെ​പി​ക്ക് 100 എം​എ​ല്‍​എ​മാ​രുള്ളതുകൊണ്ട് വി​ജ​യം ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് ആ​കെ​യു​ള്ള 77 എം​എ​ൽ​എ​മാ​രി​ൽ 65 പേ​രെ​യും റി​സോ​ർ​ട്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വ​ൻ​ഭൂ​രി​പ​ക്ഷം കി​ട്ടാ​ൻ ബി​ജെ​പി എം​എ​ൽ​എ​മാ​രെ സ്വാധീനിച്ചേക്കും എ​ന്ന് സൂ​ച​ന കി​ട്ടി​യ​തി​നാ​ലാ​ണ് കോ​ൺ​ഗ്ര​സ് തങ്ങളുടെ എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്.

Anandhu Ajitha

Recent Posts

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

9 minutes ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

12 minutes ago

ഭാരതത്തിൻ്റെ പിന്തുണ വേണം! എസ് ജയശങ്കറിന് കത്തെഴുതി ബലൂച് നേതാവ്;അണിയറയിൽ വൻ നീക്കങ്ങൾ

ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…

23 minutes ago

2026 ൽ പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും ! ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…

41 minutes ago

അവഗണിക്കരുത് ..ശാപ പാപ ബന്ധങ്ങൾക്ക് പരിഹാരം ചെയ്യണം !! | CHAITHANYAM

നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…

1 hour ago

നിങ്ങൾക്ക് ഏകാഗ്രതയോ ശ്രദ്ധയോ കിട്ടുന്നില്ലേ ? പിന്നിലെ കാരണമിതാകാം | SHUBHADINAM

വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…

1 hour ago