Kerala

അഴിമതിക്കാർക്കെതിരെ ബിജെപിയുടെ പ്രതിരോധം തുടരും !! തിരുവനന്തപുരം നഗരസഭയിലെ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും കത്ത് നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം നഗരസഭയിൽ നടന്ന അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും കത്ത് നൽകിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ അഞ്ച് വർഷത്തിൽ കോർപ്പറേഷൻ രേഖാമൂലം ചിലവാക്കിയത് ആയിരം കോടി കേന്ദ്ര ഫണ്ട് ഉൾപ്പടെ ഇരുപതിനായിരം കോടി രൂപയാണ്. എന്നാൽ അത്രയും തുകയുടെ വികസനം യഥാർത്ഥത്തിൽ നടന്നിരുന്നുവെങ്കിൽ തിരുവനന്തപുരം നഗരത്തിൻ്റെ ഗതി തന്നെ മാറിയേനെയെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“കോർപ്പറേഷനിൽ വാഹനങ്ങളുടെ അറ്റകുറ്റ പണികളെ കുറിച്ച് രേഖകൾ ഇല്ല.എല്ലാ വാഹനങ്ങളും നാശമായ അവസ്ഥയിലാണ് ഉള്ളത്. പുതിയ വാഹനങ്ങൾ വാങ്ങിയതിലും വൻ ക്രമക്കേടുകളാണ്. 2023-24 ലെ ആഡിറ്റ് റിപ്പോർട്ട് പ്രകാരം മാലിന്യ സംസ്കരണാവശ്യങ്ങൾക്കായി വാങ്ങിയ അമ്പത് ഇ- റിക്ഷകൾ ചാർജിംഗ് സംവിധാനവും ഗുണനിലവാരവും ഇല്ലാത്തത് കാരണം വാറണ്ടിക്ക് മുമ്പ് തന്നെ ഒരു മാസം പോലും ഉപയോഗിക്കാതെ നശിച്ചു. ധാരാളം വാഹനങ്ങൾ ഉണ്ടങ്കിലും നഗര സഭ പുറത്ത് നിന്ന് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് അതിലും അഴിമതി കാണിക്കുന്നു.

മത്സ്യ തൊഴിലാളി മേഖലയിലെ കുട്ടികൾക്ക് നല്കാനായി 1629 ലാപ്ടോപ്പുകൾ അഞ്ച് കോടിയിൽപ്പരം രൂപയ്ക്ക് (5,33,35,366 ) വാങ്ങിയിട്ടുണ്ടങ്കിലും അത് ആ മേഖലയിലെ കുട്ടികൾക്ക് കൊടുത്തതായി രേഖകൾ ഇല്ല. 2.21 കോടി (2, 21 ,39, 043) ചിലവാക്കി 8835 തെരുവ് നായകളെ വന്ധ്യകരിച്ചു എന്ന് രേഖയുണ്ടാക്കിയത് പച്ച കള്ളമാണ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ നൂറ് കോടി (100,32,75,480) ഉപയോഗിച്ച് സർക്കാർ ഓഫിസുകളിൽ സോളാർ ഊർജ്ജ പദ്ധതി നടപ്പിലാക്കാൻ അഞ്ച് കോടിക്ക് മുകളിലുള്ള പദ്ധതി നടത്താൻ യോഗ്യത ഇല്ലാത്ത അനെർട്ടിനെ ഏൽപ്പിച്ച് അതിലൂടെ പാർട്ടിക്കാർക്ക് ഉപകരാറുകൾ നൽകി ക്രമക്കേടും അഴിമതിയും നടത്തി പദ്ധതി അവതാളത്തിലാക്കി.

പത്ത് വർഷം പഴക്കമുള്ള സുലഭ് ടോയിലറ്റുകളിൽ സ്മാർട്ട് സിറ്റി എന്ന് ബോർഡ് വച്ച് ഒന്നര കോടി രൂപയുടെ അഴിമതി നടത്തി. നികുതി പിരിവിൽ വ്യക്തികളിൽ നിന്ന് വാങ്ങിയ ചെക്ക് പണമാക്കാതെ അഴിമതി നടത്തുന്നു. നഗരസഭയുടെ പാലിയേറ്റീവ് കെയർ സംവിധാനത്തിൽ പോലും ഇരട്ട ടെൻഡർ വിളിച്ച് അഴിമതി കാണിച്ചു. പട്ടിക ജാതി വിഭാഗങ്ങൾക്ക് വേണ്ടി ചിലവഴിച്ചത് അനുവദിച്ചതിൻ്റെ രണ്ട് ശതമാനം തുക മാത്രമാണ്. സ്കളുകളിൽ മൾട്ടി മീഡിയ സ്ഥാപിക്കുന്നതിൽ കോടികളുടെ ക്രമക്കേടും മാനസിക വൈകല്യമുള്ള കുട്ടികൾക്കായുള്ള പദ്ധതിയിൽ പോലും മുപ്പത് ലക്ഷത്തിൻെ ക്രമക്കേടും നടന്നു.

പേരൂർക്കട വാർഡിൽ ഇല്ലാത്ത നീന്തൽ കുളത്തിൻ്റെ പേരിൽ ഒരു കോടി നാൽപത് ലക്ഷം രൂപയും, തീരെ ശാസ്ത്രിയമല്ലാത നിർമ്മിച്ച തമ്പാനൂരിലെ പാർക്കിംഗ പ്ലാസയുടെ പേരിലും വൻ തട്ടിപ്പുകൾ നടത്തിയ മേയറിനും കുട്ടാളികൾക്കും എതിരെ തെരഞ്ഞടുപ്പ് കഴിഞ്ഞാലും ബിജെപിയുടെ പ്രതിരോധം തുടരും. അഴിമതി രഹിത ഭരണം നടക്കുന്ന തിരുവനന്തപുരം നഗരസഭയാണ് ലക്ഷ്യം.”-രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ സോമൻ, ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

7 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

7 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

7 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

9 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

9 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

9 hours ago