കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഹ്ളാദം
ആവേശപ്പോരിൽ ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. വിജയത്തോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ വീണ്ടും സജീവമായി. കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് 3-2 ന്റെ മിന്നുന്ന ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അധിക സമയത്ത് നോഹ സദോയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോൾ സ്‌കോർ ചെയ്തത്.
മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ഒഡീഷ ലീഡ് എടുത്തു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ ക്ലിയറൻസ് പിഴവ് മുതലെടുത്ത് ജെറിയാണ് ഒഡീഷയ്ക്കായി സ്‌കോർ ചെയ്തത്. കാത്തിരിപ്പിന് ഒടുവിൽ 60 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ സ്വന്തമാക്കി. കോറൂ സിംഗിന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ പെപ്ര, ഒഡീഷ ഗോൾ കീപ്പറെ മറികടന്ന് സ്‌കോർ ചെയ്യുകയായിരുന്നു. സമനില നേടിയതോടെ ലീഡ് എടുക്കാൻ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് 73 ആം മിനിറ്റിൽ ലക്ഷ്യം കണ്ടു. ജീസസ് ജിമനെസാണ് വല കുലുക്കിയത്. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. 80 ആം മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്ന് വീണു കിട്ടിയ അവസരം ഡോർലിറ്റൻ ഗോളാക്കി മാറ്റി. മത്സരം സമനിലയിലാകുമെന്ന് കരുതുമ്പോഴാണ് അധികസമയത്ത് നോഹ സദോയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി വിജയ ഗോൾ നേടിയത്. ഇനി ശനിയാഴ്ച കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികൾ.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…