വീണ്ടും നവീകരണത്തിനൊരുങ്ങി ട്വിറ്റർ.ട്വിറ്ററിലെ പരമ്പരാഗത ബ്ലൂ ടിക്കുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടി ഇന്ന് പ്രാബല്യത്തിൽ വരും.ഇനി മുതൽ പ്രൊഫൈലുകൾക്ക് ബ്ലൂ ടിക്ക് ലഭിക്കാൻ പണം നൽകണം. ഏപ്രിൽ ഒന്ന് മുതൽ തന്നെ ബ്ലൂ ടിക്കുകൾ ഒഴിവാക്കുമെന്ന് ട്വിറ്റർ പറഞ്ഞെങ്കിലും ചില അക്കൗണ്ടുകൾക്ക് മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ. എന്നാൽ, പരമ്പരാഗത ബ്ലൂ ടിക്കുകൾ ഒഴിവാക്കും എന്ന നിലപാടിൽ തന്നെയാണ് ട്വിറ്റർ.
എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്കാരങ്ങളും നടപടികളുമാണ് ട്വിറ്ററിൽ കൊണ്ട് വന്നത്.ട്വിറ്ററില്‍ നിങ്ങളുടെ അക്കൗണ്ട് വെരിഫൈഡ് ആണോ എന്ന് ഉറപ്പിക്കുന്നതിന് ട്വിറ്റര്‍ നല്‍കി വരുന്ന അടയാളമാണ് നീല നിറത്തിലുള്ള ശരി അടയാളം. എന്നാൽ ഇനിമുതൽ ഈ അടയാളം കാണാൻ സാധിക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം കഴിഞ്ഞദിവസമാണ് അനൗപചാരികമായി ബ്രാൻഡ് പുനർനാമകരണം ചെയ്തത്.പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ട്വിറ്റർ എന്ന ഇംഗ്ലീഷിൽ എഴുതിയ ബോർഡിൽ നിന്നും ‘ഡബ്ല്യു’ എന്ന ഇംഗ്ലീഷ് അക്ഷരം എടുത്ത് മാറ്റുകയാണ് ഇലോൺ മസ്ക് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്തെ ഓഫീസിന് മുകളിലുള്ള ബോർഡിൽ നിന്നാണ് ഡബ്ല്യു എന്ന അക്ഷരം എടുത്ത് മാറ്റിയത്.ഡബ്ല്യു എന്ന അക്ഷരം എടുത്തു മാറ്റിയതോടെ ട്വിറ്റർ എന്ന പേരിനു പകരം ടിറ്റർ എന്നാണ് വായിക്കുന്നത്.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…