തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടി യിൽ ഉൾപ്പെടുത്തുക, സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കുക, മോട്ടോർ ഡ്രൈവിംഗ് തൊഴിലാളികൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക, സി എൻ ജി വാഹനങ്ങളുടെ കാലിബ്രേഷൻ ടെസ്റ്റ് കേരളത്തിൽ നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിഎംഎസ് നേതൃത്വം നൽകുന്ന മോട്ടോർ ഫെഡറേഷനുകൾ സംസ്ഥാന വ്യാപകമായി ഡിസംബർ 30 ന് പണിമുടക്കുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുഗതാഗതം ആകെ തകർന്നിരിക്കുന്ന സാഹചര്യത്തിൽ മോട്ടോർ മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല ഇത് സംസ്ഥാനത്തെ മോട്ടോർ മേഖലയിലെ തൊഴിലാളികളുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഇതിനെതിരെ മുഖം തിരിക്കുന്ന സർക്കാർ നയങ്ങളിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നതായും ബി എം എസ് സംസ്ഥാന പ്രസിഡണ്ട് സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി ശിവജി സുന്ദർ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ മഹേഷ് എന്നിവർ അറിയിച്ചു.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…