കണ്ണൂര്‍: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മലനാട് റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളും വാക്ക്‌വേയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ആയിരുന്നു ഉത്‌ഘാടനം. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടോടെ തളിപ്പറമ്പ്, അഴീക്കോട്, കല്ല്യാശ്ശേരി മണ്ഡലങ്ങളിലായി 80. 37 കോടി രൂപയുടെ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യുസീന്‍ ക്രൂയിസ്, തെയ്യം ക്രൂയിസ്, കണ്ടല്‍ ക്രൂയിസ് എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഴീക്കോട്, വളപട്ടണം, മലപ്പട്ടം, കൊളച്ചേരി, നാറാത്ത്, ചപ്പാരപ്പടവ്, പാപ്പിനിശ്ശേരി, ചെറുകുന്ന്, പട്ടുവം, ഏഴോം, മാടായി, മാട്ടൂല്‍ പഞ്ചായത്തുകളിലും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലുമായി നടപ്പാക്കുന്ന പദ്ധതിയില്‍ 30 ബോട്ട് ടെര്‍മിനല്‍, നടപ്പാത, ബയോ ടോയ്‌ലറ്റ്, ബോട്ട് റേസ് ഗ്യാലറി, ആര്‍ട്ടിസാന്‍സ് ആല, ഫുഡ് കോര്‍ട്ട്, പാര്‍ക്കിംഗ് യാര്‍ഡ്, തെയ്യം പെര്‍ഫോമിംഗ് യാര്‍ഡ്, മഡ് വാള്‍ മ്യൂസിയം, ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റ് തുടങ്ങിയ പ്രവൃത്തികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ആദ്യഘട്ട പ്രവൃത്തികളായ പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളും വാക്ക് വേകളുമാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. 4.88 കോടി രൂപ ചെലവഴിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ വളപട്ടണം പുഴയിലാണ് പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിച്ചത്.
മലബാറിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ പറശ്ശിനി മഠപ്പുര ക്ഷേത്ര പരിസരത്ത് നിര്‍മ്മിച്ച ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനായിരുന്നു ബോട്ട് ടെര്‍മിനലുകളുടെ നിര്‍മ്മാണച്ചുമതല.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…