മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കൾ
ദില്ലി: ജമ്മുകാശ്മീരിലെ കത്വയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ 3 യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭീകരരെന്ന് സൂചന. ഭീകരർ യുവാക്കളെ തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും, സമാധാനം തകർക്കാനുള്ള നീക്കം വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്വയിലേക്ക് തിരിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് കത്വ മൽഹർ മേഖലയിൽ 3 യുവാക്കളെ കാണാതായത്. യോഗേഷ്, ദർശൻ, വരുൺ എന്നിവർക്കായി വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് മൂന്ന് പേരുടെയും മൃതദേഹം മേഖലയിലെ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നും കണ്ടെത്തിയത്. മരണകാരണം നിലവിൽ വ്യക്തമല്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമാരടക്കം കൂടികാഴ്ചകൾ നടത്തി സ്ഥിതി വിലയിരുത്തും. മേഖലയിൽ നേരത്തെയും ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതാണ്. ജനുവരിയിൽ കൃഷിയിടത്തിൽ രണ്ട് പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…