കോട്ടയം: സ്‌ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശം, സംസ്ഥാനം അതീവസുരക്ഷയില്‍. കോട്ടയം ജില്ലയില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് അജ്ഞാതന്റെ സന്ദേശം. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലായി പോലീസ് പരിശോധനയും നടത്തി. തലയോലപ്പറമ്പ് സ്വദേശി ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഡിജിപിയുടെ ഓഫീസില്‍ അജ്ഞാത സന്ദേശം എത്തിയത്. 4 ദിവസം മുമ്പ് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
വീടുകളിലും പരിശോധന നടത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണു ഫോണ്‍ ചെയ്തത്. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ പോലീസ് നടത്തുന്നുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
അതേസമയം ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളവും ചാവേറുകളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് എത്തിയത്. തൃശ്ശൂരിലെ പൂരത്തിനും സ്ഫോടനമുണ്ടാകുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
ആയതിനാല്‍ ഇത്തവണ കര്‍ശന നിര്‍ദേശങ്ങളാണ് പൂരത്തിനായി എത്തുന്നവര്‍ക്ക് നല്‍കിയിരിക്കുന്നത്. ആക്രമണ സാധ്യത മുന്‍പില്‍ കണ്ടുകൊണ്ടാണ് ഈ കര്‍ശന നിര്‍ദേശങ്ങള്‍. ലക്ഷക്കണക്കിന് എത്തുന്ന ആഘോഷമാണ് തൃശ്ശൂര്‍ പൂരം. പുറംരാജ്യങ്ങളില്‍ നിന്നു പോലും പൂരത്തിന് എത്തും എന്നതാണ് ഏറെ സവിശേഷത. ഇക്കാരണത്താല്‍ നഗരം കനത്ത പോലീസ് നിയന്ത്രണത്തിലാണ്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…