കൊല്‍ക്കത്ത: കൈയില്‍ ബോംബുണ്ടെന്നു യാത്രക്കാരി ഭീഷണി മുഴക്കിയതിനെ തുടര്‍ന്നു വിമാനം അടിയന്തരമായി നിലത്തിറക്കി. കോല്‍ക്കത്തയില്‍നിന്നു മുംബൈയിലേക്കു പറന്ന എയര്‍ ഏഷ്യ വിമാനമാണു തിരിച്ചിറക്കിയത്.
ശനിയാഴ്ച രാത്രി 9.57നാണു കൊല്‍ക്കത്തയില്‍നിന്നു വിമാനം പറന്നുയര്‍ന്നത്. ഒരു മണിക്കൂറിനുശേഷം യാത്രക്കാരിയായ മോഹിനി മോണ്ടാല്‍ ഫ്‌ളൈറ്റ് ക്യാപ്റ്റനു നല്‍കണമെന്നാശ്യപ്പെട്ട് ഒരു കുറിപ്പ് കാബിന്‍ക്രൂവിന്റെ കൈവശം കൊടുത്തുവിട്ടു. ശരീരത്തില്‍ ബോംബു കെട്ടിവച്ചിട്ടുണ്ടെന്നും ഏതുനിമിഷം വേണമെങ്കിലും താനതു പൊട്ടിക്കുമെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
ഇതോടെ പൈലറ്റ് എടിഎസിനു വിവരം നല്‍കിയശേഷം വിമാനം കൊല്‍ക്കത്തയിലേക്കു തിരിച്ചുവിട്ടു. രാത്രി പതിനൊന്നോടെ വിമാനം നിലത്തിറക്കി ഐസൊലേഷന്‍ ബേയിലേക്കു മാറ്റി. പിന്നാലെ മോഹിനിയെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഭീഷണി വ്യാജമാണെന്നു ബോധ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…