തിരുവനന്തപുരം: തലസ്ഥാനനഗരത്തെ മുൾമുനയിൽ നിർത്തി ബോംബ് ഭീഷണി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മനുഷ്യബോംബ് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയിൽ സന്ദേശമെത്തിയത്. മാദ്ധ്യമ സ്ഥാപനങ്ങളിലുൾപ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്.
കഴിഞ്ഞ ദിവസം പൂക്കോട് വെറ്റിറിനറി സർവ്വകലാശയ്ക്കും ബോംബ് ഭീഷണി എത്തിയിരുന്നു. പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നായിരുന്നു ഭീഷണി. സർവ്വകലാശാല വൈസ് ചാൻസലർക്കും രജിസ്‌ട്രാർക്കും ഇ-മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി എത്തിയത്.നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നായിരുന്നു സന്ദേശം എത്തിയത്.
അടുത്തടുത്ത ദിവസങ്ങളിൽ, കൊല്ലപ്പെട്ട ഇസ്ലാമിക തീവ്രവാദികളുടെ പേരിൽ ബോംബ് ഭീഷണിയെത്തിയതിനെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. നിരവധി നിരപരാധികളുടെ ജീവനെടുത്ത മുംബൈ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായിരുന്നു യാക്കൂബ് മേമൻ. 2015 ജൂലൈ 30 ന് ഇയാളെ തൂക്കിലേറ്റുകയായിരുന്നു. ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച് രാഷ്ട്രീയ നേതൃത്വത്തെ അപായപ്പെടുത്താനാണ് അഫ്‌സൽ ഗുരു ശ്രമിച്ചത്. 2013 ഫെബ്രുവരി 9 ന് ഇയാളെയും വധശിക്ഷയ്ക്ക് വിധേയനാക്കി.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…