Featured

INS വിക്രാന്തിനെതിരെ അന്താരാഷ്‌ട്ര ഗൂഡാലോചന

കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണ ഘട്ടത്തിലുള്ള ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാന വാഹിനി കപ്പൽ INS വിക്രാന്തിനെ പിന്തുടരുന്നത് ആരാണ്? ശത്രുക്കളുടെ പേടി സ്വപ്നമായി ഈവർഷം ഓഗസ്‌റ്റോടെ കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന വിക്രാന്ത് ബോംബ് വച്ച് തകർക്കുമെന്ന് നാല് തവണ ഭീഷനി സന്ദേശം എത്തിയിരുന്നു. എന്തുകൊണ്ടാണ് രാജ്യ വിരുദ്ധ ശക്തികൾ ഈ യുദ്ധക്കപ്പലിനെ അതിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ നോട്ടമിടുന്നത് ? NIA യും നേവി IT വിങ്ങും ഇന്റലിജിൻസ് ബ്യുറോ യും സംസ്ഥാന പോലീസും ഈ വിഷയത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. ഏറ്റവുമൊടുവിൽ ഈ ഭീഷണി സന്ദേശങ്ങൾക്ക് പിന്നിലുള്ളയാളെ പിടികൂടിയതായാണ് സൂചന. അന്വേഷണ ഏജൻസികൾ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രതികൾ പിടിയിലായതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. വിശദമായ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയുടെ ശത്രു രാജ്യങ്ങൾക്ക് പ്രത്യേകിച്ച് പാകിസ്ഥാനും ചൈനക്കും പേടിസ്വപ്നമാണ് നിർമ്മാണത്തിലിരിക്കുന്ന INS വിക്രാന്ത്. 1999 ൽ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുക്കുമ്പോഴാണ് ഒരു വിമാന വാഹിനി കപ്പൽ എന്ന നേവിയുടെ ആവശ്യം അംഗീകരിക്കപ്പെടുന്നത്. 1999 ൽ നിർമ്മാണം ആരംഭിച്ചു 2022 ഓഗസ്റ്റിൽ ഇത് കമ്മീഷൻ ചെയ്യും ഇപ്പോൾ INS വിക്രാന്ത് സമുദ്ര പരീക്ഷണങ്ങളിലാണ്. ഇതിൽ നിന്നുള്ള യുദ്ധവിമാനങ്ങളുടെ പാറക്കൽ പരീക്ഷണങ്ങൾ 2023 ജൂൺ മാസത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതിനു ശേഷം സമുദ്രാതിർത്തിയിലെ ഇന്ത്യയുടെ കരുത്തനായ ആയുധമായി INS വിക്രാന്ത് മാറും. ഇന്ത്യക്കെതിരെ യാതൊരു സാഹസത്തിനും മുതിരാൻ INS വിക്രാന്ത് കടലിലുള്ളപ്പോൾ സാധിക്കുകയില്ല. കാരണം അത്രമാത്രം അപകടകാരിയായ യുദ്ധക്കപ്പലാണിത്. 40000 ടൺ ഭാരമുണ്ട്. മൂന്നു ഈഫെൽ ടവറുകൾ നിർമ്മിക്കാൻ കഴിയുന്നത്രെയും സ്റ്റീൽ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. 20 യുദ്ധവിമാനങ്ങൾ ഇതിന്റെ ഹാങ്ങറിൽ പാർക്ക് ചെയ്യാൻ സാധിക്കും. ഇവക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനുമുള്ള ആധുനിക സംവിധാനങ്ങളുണ്ട്. അത്യാധുനിക റഡാർ സംവിധാനങ്ങളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുമുണ്ട്. മൂന്ന് ഓപ്പറേഷൻ തിയറ്ററുകളടക്കം മികച്ച മെഡിക്കൽ സംവിധാനങ്ങളുണ്ട്. 2000 ത്തോളം വരുന്ന ജീവനക്കാർക്ക ഭക്ഷണം തയാറാക്കാൻ സാധിക്കുന്ന അടുക്കളയുണ്ട്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. സമുദ്രത്തിലെ ഇന്ത്യയുടെ ശക്തി കേന്ദ്ര ആയിരിക്കും ഈ യുദ്ധക്കപ്പലെന്ന ലഭ്യമായ വിവരങ്ങൾ വച്ച് നമുക്ക് പറയാനാകും. കപ്പലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതീവ രഹസ്യമാണ്. ഈ കപ്പലിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പകുതി കൊച്ചി നഗരത്തെ വൈദ്യുതീകരിക്കാൻ പോന്നതാണ്. ഏകദേശം 2600 km ഇലക്ട്രിക് കേബിളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതിൽ നിന്ന് തന്നെ അതീവ സംഹാര ശേഷിയുള്ള യുദ്ധക്കപ്പലാണിതെന്ന് മനസ്സിലാക്കാം. അതുകൊണ്ടു തന്നെ ശത്രുക്കൾ ഇതിനെ ഭയപ്പെടുന്നുണ്ട്. നിർമ്മാണ ഘട്ടത്തിൽ തന്നെ കപ്പലിനെതിരെ ചില ശക്തികൾ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് തുടർച്ചയായ ബോംബ് ഭീഷണികൾ. ഇന്ത്യയും അതീവ ഗൗരവത്തോടെയാണ് ഈ ഭീഷണികളെ കണ്ടത്. റിപ്പോർട്ടുകൾ പറയുന്നത് പോലെ പ്രതികൾ പിടിയിലായിട്ടുണ്ടെങ്കിൽ INS വിക്രാന്തിനെതിരെ നടന്ന ഗൂഡാലോചന ഉടൻ പുറത്തു വരും. ഉറവിടം കണ്ടെത്താൻ കഴിയാത്ത സെർവർ ഹോപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. ഒരു വർഷത്തിലേറെ നടന്ന അന്വേഷണത്തിൽ നിരവധി നേവി ഉദ്യോഗസ്ഥരെയും, ഷിപ്പ് യാർഡ് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. കാരണം രഹസ്യാന്വേഷണ ഏജൻസികൾ നിർമ്മാണത്തിലിരിക്കുന്ന കപ്പലിനടുത്തു തന്നെ ശത്രു സാന്നിധ്യം സ്ഥിരീകരിച്ചു എന്നാണ് മനസ്സിലാക്കുന്നത്.

admin

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

58 mins ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

1 hour ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

2 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

2 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

2 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

3 hours ago