പ്രതീകാത്മക ചിത്രം
വേനൽചൂട് കടുത്തത്തോടെ സംസ്ഥാനത്തെ കുപ്പിവെള്ള കച്ചവടം ഉയരുന്നത് റോക്കറ്റ് വേഗത്തിൽ. മാർച്ച് മാസം ആരംഭമായപ്പോഴേക്കും ശരാശരി 13 ലക്ഷം ലീറ്റർ കുപ്പിവെള്ളമാണ് ദിനം പ്രതി വിറ്റുപോകുന്നതെന്നാണ് കണക്ക്. ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് വിൽപനയിൽ 50 ശതമാനത്തിന്‍റെ വർധനവാണ് ഇപ്പോഴുള്ളത്. ഏപ്രിൽ,മേയ് മാസങ്ങളിൽ ചൂട് വർധിക്കുമെന്നതിനാൽ വിൽപന ഇനിയും ഉയർന്നേക്കും. സംസ്ഥാനത്ത് 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വർഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വിൽക്കുന്നത്.
വൻകിട കമ്പനികൾക്കു പുറമെ ചെറുകിട സംരംഭകരും സർക്കാരുമെല്ലാം കുപ്പിവെള്ള വിൽപന നടത്തുന്നുണ്ട്. എറണാകുളത്ത് മാത്രം ദിവസം 20,000 ലിറ്റര്‍ വെള്ളത്തിന്റെ ജാര്‍ വിൽപന നടക്കുന്നുണ്ട്. ഫ്ലാറ്റുകൾ, വേനൽക്കാലത്ത് വെള്ളം ലഭ്യമല്ലാതായ നഗരങ്ങളിലെ വീടുകൾ എന്നിവിടങ്ങളിലെല്ലാം ആശ്രയം 20 ലിറ്ററിന്റെ വാട്ടർ ജാറുകളാണ്. 12 തരത്തിലുള്ള ലൈസൻസാണ് കുപ്പിവെള്ള കമ്പനിയുടെ നടത്തിപ്പിനായി വേണ്ടത്. ഉയർന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക് കുപ്പിയിലായിരിക്കണം വിൽപന എന്നത് നിർബന്ധമാണ്. കുപ്പിയിൽ വെള്ളത്തിന്റെ ബാച്ച് നമ്പർ, കാലാവധി എന്നിവയും രേഖപ്പെടുത്തിയിരിക്കണം. എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തി സംസ്ഥാനത്ത് വ്യാജന്മാർ വലിയതോതിൽ വിപണി കീഴടക്കുന്നുണ്ട്. വേനൽക്കാലത്ത് കച്ചവടം പൊടിപൊടിച്ചതോടെ വ്യാജന്മാരുടെ വർധിച്ചിരിക്കുകയാണ്.
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…