BrahMos missile has repeatedly proved its strength; The trial in the Bay of Bengal was a success; The Navy has achieved all mission objectives
ദില്ലി: ബംഗാൾ ഉൾക്കടലിലെ ഇന്ത്യൻ നാവികസേനയുടെ ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയകരം.പരീക്ഷണം എല്ലാ ദൗത്യ ലക്ഷ്യങ്ങളും നേടിയതായി നാവികസേന അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ കിഴക്കൻ കമാൻഡിന്റെ ബംഗാൾ ഉൾക്കടലിലാണ് പരീക്ഷണം നടന്നത്. ബ്രഹ്മോസ് മിസൈലിന്റെ ടെസ്റ്റ് ഫയറിംഗുമായി ബന്ധപ്പെട്ട ചിത്രം സമൂഹമാദ്ധ്യമമായ എക്‌സിലൂടെ നാവിക സേന പങ്കുവെച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ രണ്ട് ബ്രഹ്മോസ് ടെസ്റ്റുകൾ ഇന്ത്യൻ നേവി നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ബ്രഹ്മോസ് മിസൈലിന്റെ മൂന്നാം ദൗത്യം. 400 മുതൽ 500 കിലോമീറ്റർ വരെ പരിധിയിൽ കരയിലും കടൽ ലക്ഷ്യങ്ങളിലും പ്രതിരോധം തീർക്കാൻ ബ്രഹ്മോസ്-ഇ ആർ മിസൈലുകൾക്ക് സാധിക്കും.
സൂപ്പർ സോണിക്ക് മിസൈലുകളുടെ ശേഷി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പ്രീ-ഇൻഡക്ഷൻ ട്രയൽസ് നടത്തുന്നത്. കൂടാതെ ചൈനീസ് നാവിക സേനയുടെ വെല്ലുവിളികൾക്കെതിരെയുള്ള ഇന്ത്യൻ നാവിക സേനയുടെ തയ്യാറെടുപ്പ് കൂടിയാണ് ഈ ദൗത്യ പരീക്ഷണം.
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…