ദില്ലി : കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ ധീരയോദ്ധാക്കൾക്ക് ആദരമർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഭാരതമാതാവിനെ സംരക്ഷിച്ച ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നുവെന്നും അവരുടെ സേവനവും ത്യാഗവും ഓരോ ഭാരതീയനും പ്രചോദനമാണെന്നും ദ്രൗപദി മുർമു എക്‌സിൽ കുറിച്ചു.
നമ്മുടെ ധീരജവാന്മാരുടെ അജയ്യമായ ധീരതയ്ക്കും വീരകൃത്യത്തിനും ശ്രദ്ധാഞ്ജലി അർപ്പിക്കാനുള്ള അവസരമാണിത്. ധീര യോദ്ധാക്കളോടുള്ള നന്ദി ഓരോ ഇന്ത്യക്കാരനും അറിയിക്കണം. 1999-ൽ കാർഗിൽ മലമുകളിൽ ഭാരതമാതാവിനെ സംരക്ഷിച്ചുകൊണ്ട് പരമോന്നത ത്യാഗം സഹിച്ച ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. കൂടാതെ, ധീരന്മാരുടെ പവിത്രമായ സ്മരണയ്‌ക്ക് മുന്നിൽ വണങ്ങുകയും ചെയ്യുന്നു. അവരുടെ സേവനവും ത്യാഗവും ഓരോ ഭാരതീയനും പ്രചോദനമേകും. ജയ് ഹിന്ദ്! ജയ് ഭാരത്! – എന്നാണ് രാഷ്‌ട്രപതി എക്‌സിൽ കുറിച്ചത്.
അതേസമയം, കാർഗിൽ യുദ്ധദിവസത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ധീര ജവാന്മാർക്ക് ആദരവർപ്പിച്ചു. കാര്‍ഗിലിലേത് കേവലം യുദ്ധ വിജയം മാത്രമല്ല, പാകിസ്ഥാന്‍ ചതിക്കെതിരായ ജയമാണ്. ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും പാകിസ്ഥാന്റെ പദ്ധതികള്‍ നടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…