സംഭവ സ്ഥലത്ത് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ
മുംബൈ : മുംബൈയിലെ ലോകമാന്യ തിലക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലെ ശുചിമുറിയിൽ അഞ്ചുവയസ്സുകാരന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഖുഷിനഗർ എക്സ്പ്രസിന്റെ എസി കോച്ചിലാണ് സംഭവം. ഗുജറാത്തിൽ നിന്ന് ബന്ധു തട്ടിക്കൊണ്ടുപോയ കുട്ടിയുടേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു.
ട്രെയിൻ ശുചീകരണ തൊഴിലാളിയാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) എന്നിവരെ വിവരമറിയിച്ചു. തുടർന്ന് ഇവർ ചേർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജവാഡി ആശുപത്രിയിലേക്ക് മാറ്റി. ഗുജറാത്തിലെ സൂറത്തിൽ നിന്ന് കാണാതായ കുട്ടിയാണ് ഇതെന്നാണ് പിന്നീട് തിരിച്ചറിഞ്ഞത്. കുട്ടിയുടെ തിരോധാനത്തിന് പിന്നിൽ ബന്ധുവായ വികാഷ് ഷാ ആണെന്ന് ആരോപിച്ച് കുടുംബം അംറോലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മുംബൈയിലുണ്ടെന്ന് കണ്ടെത്തി. സൂറത്തിൽ നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അറിയുന്നത്.
കാണാതായ കുട്ടിയുടെ മൃതദേഹമാണിതെന്ന് സൂറത്തിലുള്ള കുട്ടിയുടെ വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ട്രെയിൻ ശുചിമുറിയിൽ മൃതദേഹം ഉപേക്ഷിച്ചെന്നാണ് കരുതുന്നത്. പ്രതിയായ വികാഷ് ഷായെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…