നിങ്ങളുടെ ഫോണിലെ ഇന്റര്നെറ്റ് ഇപ്പോഴും BSNL ആണോ ?
ലാന്റ് ഫോണ് ഇപ്പോള് ഉപയോഗിക്കുന്നുണ്ടോ ? എന്തുകൊണ്ടാണ് BSNL നെ നിങ്ങള് ഒഴിവാക്കിയത്??
BSNL നെക്കാള് Rate കൂടുതല് നൽകിയാണോ IDEA യും JIO യും AIRTEL ഉം നിങ്ങൾ അടുത്തത് ??
BSNL ഉദ്യോഗസ്ഥരെ സാറെ സാറെ എന്ന് വിളിക്കുന്നതുപോലെ AIRTEL, IDEA, JIO ജീവനക്കാരെ സാറെ സാറെ എന്ന് നിങ്ങൾ വിളിക്കാറുണ്ടോ ?? BSNLന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ജിയോ, വൊഡാഫോൺ,എയർടെൽ എന്നിവ വന്നപ്പോൾ പൊതു ജനത്തിന് മികച്ച സേവനം ലഭിച്ചതുപോലെ KSEB ക്ക് എതിരാളികൾ ഉണ്ടായാൽ???മാറ്റമുണ്ടാകില്ലേ???മികച്ച സേവനവും ഇപ്പോൾ KSEB നടത്തുന്ന മീറ്റർ ചാർജ് ഉൾപ്പടെയുള്ള കൊള്ളയടിയിൽ നിന്നും മോചനവും കിട്ടുമെങ്കിൽ അത് പൊതു ജനത്തിന് ഗുണകരമോ??? കൊള്ളയടിക്കുകയാണ് എന്നറിഞ്ഞിട്ടും മാറിപ്പിടിക്കാൻ KSEB അല്ലാതെ മറ്റൊരു വൈദ്യുതി വിതരണ കമ്പനി തെരഞ്ഞെടുക്കനില്ലാതെ നിസ്സഹായനായി നിൽക്കുന്ന ഉപഭോക്താവിന് ഇനിയെങ്കിലും രക്ഷ വേണ്ടേ??? KSEB കമ്പനി അല്ലാതെ വേറെ ആരെങ്കിലും വൈദ്യുതി തരാമെന്ന് വച്ചാല് നിങ്ങള് വാങ്ങില്ലേ ?
പൊതു പണം ഉപയോഗിച്ച് വലിച്ച ഇലക്ട്രിക് പോസ്റ്റില് കൂടി തന്നെ നിങ്ങള്ക്ക് ഇനി മറ്റ് കമ്പനികളുടെ വൈദ്യുതി വാങ്ങാം… അതായത് മീറ്റര് സൗജന്യമായി അവര് വച്ച് തരും. മാസാ മാസം ഉപഭോഗം അനുസരിച്ച് വൈദ്യുതി ചാര്ജ് നല്കിയാല് മതി. ഡിപ്പോസിറ്റ് വേണ്ട.. മീറ്റര് ചാര്ജ്ജ് വേണ്ട.. കൈക്കൂലി വേണ്ട.. സാറെ.. സാറെ.. വിളി വേണ്ട. വൈദ്യുതി സ്വാകാര്യവൽക്കരണ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. അദാനിയോ, ടാറ്റയോ വൈദ്യുതി തന്നാൽ ലോകം ഇടിഞ്ഞു വീഴുമോ ?അതോ വോൾട്ടേജു കുറയുമോ?? മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും ഒക്കെ വൈദ്യുതി നൽകുന്നത് സ്വാകാര്യ കമ്പനികൾ അല്ലേ?? അണക്കെട്ടിലെ വെള്ളത്തിൽ നിന്ന് സൗജന്യമായി ഉണ്ടാക്കുന്ന വൈദുതിക്കു ലോകത്തെങ്ങുമില്ലാത്ത വിലകൊടുക്കുന്ന മലയാളിക്ക് ഇനി ഇപ്പൊ അദാനി വന്നാലും ടാറ്റ വന്നാലും ഇപ്പോൾ കൊടുക്കുന്നതിൽ കൂടുതൽ ഒന്നും കൊടുക്കേണ്ടി വരില്ല. കുറയാനാണ് കൂടുതൽ സാധ്യത.
പണ്ട് ബോംബേക്കു ഒന്ന് ഫോൺ ചയ്യാൻ മിനിമം അൻപത് രൂപ ആകുമായിരുന്നു , ഗൾഫിന് ഫോൺ ചെയ്യാൻ അഞ്ഞൂറും. BSNLന് പകരക്കാര് വന്നപ്പോൾ ഇപ്പോൾ വിളി ഫ്രീ ആയി. കൂടാതെ OYT ക്കു പൈസ അടച്ചു ഫോൺ കണക്ഷൻ കിട്ടാൻ വർഷങ്ങൾ കാത്തിരുന്നതും, ഫോൺ ടെക്നീഷ്യന്റെ ഗുണ്ടാപ്പിരിവും ഓർമ്മയുള്ളവരുണ്ടോ? ആനവണ്ടി ആണുങ്ങൾക്ക് വിറ്റാൽ പൊതുജനത്തിന് സന്തോഷമേ ഉണ്ടാവൂ….ചാർജും കുറയും…വണ്ടിയും ഓടും. അപ്പോൾ ആർക്കാണ് ശരിക്കും ഇപ്പോൾ വിഷമം??? ഒറ്റവാക്കിൽ പറയാം രാഷ്ട്രീയക്കാരന്… പത്താം ക്ലാസ്സു ജയിക്കുന്നതു ജോലികിട്ടാൻ യോഗ്യതയല്ലാതാക്കിയ ഏക സർക്കാർ കമ്പനി നമ്മുടേതല്ലേ? (KSEB)അല്ലെ? സ്വകാര്യ മേഖല വരുമ്പോൾ പത്താംക്ലാസ്സു തോറ്റവന് ഒന്നര ലക്ഷം കിട്ടില്ല, ഡ്രൈവർക്കു ഒരു ലക്ഷം കിട്ടില്ല, മുപ്പത്തി അയ്യായിരം എണ്ണത്തിന് പെൻഷൻ കിട്ടില്ല. ഊച്ചാളി യൂണിയൻ നേതാവിന് എംഡിയെ തെറിവിളിക്കാൻ പറ്റില്ല .സ്വന്തക്കാരെ കുത്തി നിറയ്ക്കാൻ പറ്റില്ല. അപ്പോൾ രാഷ്ട്രീയക്കാർ ഭയക്കണം. ജനത്തിന് ഭയം വേണ്ട.നമുക്ക് സന്തോഷിക്കാം. കൊള്ളക്കാരിൽ നിന്നും ഒരു മോചനം കിട്ടുമല്ലോ. സ്ളാബ് നിരക്ക്, സെസ്, പിഴ അഡ്വാൻസ് നിരക്ക് പുതുക്കൽ, വാടക, എന്നിങ്ങനെയുള്ള തട്ടിക്കൂട്ട് ബില്ലുകളും പണപ്പിരിവും ഒഴിവാകും. ഒരു സംസ്ഥാനത്ത് തന്നെ പല വൈദ്യുതി വിതരണക്കാർ ഉപഭോക്താക്കൾക്കായി മൽസരിക്കും. ഇപ്പോൾ ഇന്റർനെറ്റ് വിതരണം ചെയ്യുന്നവരെ പോലെ ജനങ്ങൾക്ക് ഇഷ്ടം ഉള്ളവരെ തിരഞ്ഞെടുക്കാം . ഇപ്പോൾ ആകട്ടേ നമുക്ക് ഒരു KSEBയും സർക്കാരും മാത്രം. അവർ പറയുന്നതിനു എതിരില്ല. ഇഷ്ടമുള്ള നിരക്കും ബില്ലും കണക്കും ആയി ഇവർ നമ്മെ പിഴിഞ്ഞെടുക്കുന്നു. ഭീകര നിരക്കാണ് വൈദ്യുതിക്ക് കേരളം ഈടാക്കുന്നത്. പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നാൽ ഇതിന്റെ ഏറ്റവും ആനുകൂല്യം കിട്ടുക കേരളത്തിലെ ജനങ്ങൾക്കാണ്. ജല സ്രോതസിൽ നിന്നും വൈദ്യുതി എടുക്കുന്ന കേരളത്തിൽ ലോകത്തേ തന്നെ ഏറ്റവും കുറഞ്ഞ് നിരക്കിൽ വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കും.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…