ആന്റണി രാജു
തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിഷയത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ വീണ്ടും മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് വന്നു. തലസ്ഥാനത്ത് ബസ് യാത്രയാണ് ഏറ്റവും സൗകര്യമെന്നും കാറിനേക്കാളും വിമാനത്തേക്കാളും സുഖകരമായി ഇലക്ട്രിക് ബസ്സിൽ യാത്ര ചെയ്യാമെന്നും എസ്എംവി സ്‌കൂളിലെ പൂര്‍വ അദ്ധ്യാപകരുടെ സംഗമത്തിൽ ആന്റണി രാജു പറഞ്ഞു.
‘തിരുവനന്തപുരം നഗരത്തില്‍ ബസ് യാത്രയാണ് ഏറ്റവും സൗകര്യം. ഇപ്പോള്‍ സൗകര്യപൂര്‍വം യാത്ര ചെയ്യാൻ നമുക്ക് ഇലക്ട്രിക് ബസ്സുകളുണ്ട്. ഓട്ടോറിക്ഷയേക്കാളും, പ്ലെയിനിനേക്കാളും കാറിനേക്കാളും സുഖമായിട്ട് യാത്ര ചെയ്യാം.’ ആന്റണി രാജു പറഞ്ഞു.
ഇലക്ട്രിക് ബസ് ലാഭത്തിലല്ലെന്നും വാങ്ങിയവർക്കും ഉണ്ടാക്കിയവർക്കും ബസ് എത്രനാൾ പോകും എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന കാശിന് 4 സാധാരണ ബസ് വാങ്ങാമെന്നും നിലവിലെ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ലോകമെമ്പാടും ഇലക്ട്രിക് ബസിലേക്ക് മാറുന്നതിനിടെ ഗതാഗതവകുപ്പ് മന്ത്രി ബസുകൾക്ക് നേരെ മുഖം തിരിച്ചത് മുന്നണിക്കുള്ളിൽ പോലും വിമർശനത്തിനിടയാക്കി. പത്ത് രൂപ ഇലക്ട്രിക് ബസ് സർവീസുകൾ നിർത്തുമോ എന്ന ആശങ്ക നഗരവാസികൾക്കുമുണ്ടായി. വിമർശനം ശക്തമായതോടെ ഇലക്ട്രിക് ബസുകളുടെ വരവ് ചിലവ് കണക്കുകൾ ഗണേഷ് കുമാർ ആവശ്യപ്പെടുകയും ഇലക്ട്രിക് ബസുകൾ നിലവിൽ ലാഭകരമാണെന്ന റിപ്പോർട്ട് കെഎസ്ആർടിസി സമർപ്പിക്കുകയും ചെയ്തു.
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…