Kerala

ബിസിനസ്സ് മീറ്റ് ‘വ്യാപാർ 2022’ നാളെ ആരംഭിക്കും

കേരളത്തിലെ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭകർക്ക് ദേശീയ തലത്തിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുവാനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ബിസിനസ്സ് മീറ്റ് ‘വ്യാപാർ 2022’ നാളെ ആരംഭിക്കും.

സംസ്ഥാനത്തിൻ്റെ വ്യവസായിക ഉത്പാദനക്ഷമത പ്രദർശിപ്പിക്കുക, വിപണിയിൽ ബ്രാൻ്റ് ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താൻ പ്രോൽസാഹനം നൽകുക, നിക്ഷേപകരിൽ താൽപര്യം ജനിപ്പിക്കുക എന്നിവയാണ് മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഭക്ഷ്യസംസ്കരണം, കൈത്തറി വസ്ത്രങ്ങളും തുണിത്തരങ്ങളും, റബർ, കയർ ഉത്പ്പന്നങ്ങൾ, ആയുർവേദവും പച്ചിലമരുന്നുകളും, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, പരമ്പരാഗത വിഭാഗങ്ങളായ കരകൗശലം , മുള തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഉത്പാദകർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങളെ ദേശീയ വിപണികളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും വിപണി നേടുന്നതിനും മേള വഴിയൊരുക്കും.

എറണാകുളം കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ജൂൺ 18 വരെ സംഘടിപ്പിക്കപ്പെടുന്ന മേളയിൽ കേരളത്തിൽനിന്നുള്ള സംരംഭകർക്ക് ഇതര സംസ്ഥാനങ്ങളിലുള്ളവരുമായി നേരിട്ട് ഇടപെടാനും അവസരം ലഭിക്കും.

admin

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

5 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

6 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

6 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

6 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

7 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

7 hours ago