Kerala

ശങ്കരാചാര്യർ ജാതി വ്യവസ്ഥയുടെ വക്താവ് ! കേരളത്തിന്റെ ആചാര്യനല്ല ! ശിവഗിരിയിൽ ജാതി വേർതിരിവ് ആളിക്കത്തിക്കാൻ ശങ്കരാചാര്യരെ അപമാനിച്ച് മന്ത്രി എം ബി രാജേഷിന്റെ കുടിലതന്ത്രം; പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

വർക്കല : ശങ്കരാചാര്യരെ ക്രൂരമായി അധിക്ഷേപിച്ചും പരിഹസിച്ചും മന്ത്രി എം.ബി. രാജേഷ്.ശങ്കരാചാര്യർ കേരളത്തിന്റെ ആചാര്യനല്ലെന്നും ജാതിവ്യവസ്ഥയെയും വർണ്ണ വ്യവസ്ഥയെയും സംരക്ഷിച്ചയാളാണെന്നും എം.ബി. രാജേഷ് ആരോപിച്ചു.ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു എം.ബി.രാജേഷിന്റെ വിവാദ പ്രസ്താവന.

ജാതിയുടെയും വർണ്ണാശ്രമ വ്യവസ്ഥയുടെയും ക്രൂരവും കുടിലവുമായ ജാതി വ്യവസ്ഥയുടെയും തീവ്ര വക്താവായിരുന്നു ശങ്കരാചാര്യരെന്നാണ് എം.ബി.രാജേഷ് ഉയർത്തിയ വാദം.അന്നത്തെ ബ്രാഹ്മണ നേതൃത്വത്തിൽ നിന്ന് ക്രൂരമായ പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടിവരികയും സ്വന്തം മാതാവിന്റെ മൃതദേഹം പോലും ഒറ്റയ്ക്ക് മറവ് ചെയ്യേണ്ടി വന്ന സന്യാസി വര്യനായിരുന്നു സ്വാമികളെന്നും അറിയാത്തത് കൊണ്ടായിരുന്നില്ല മന്ത്രിയുടെ പ്രസ്താവന.മറിച്ച് ശ്രീനാരായണ ആദർശങ്ങൾ ശിവഗിരിയുടെ മണ്ണിൽവച്ച് തന്നെ ഹൈജാക്ക് ചെയ്യുക എന്നതായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.

കഴിഞ്ഞദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങും പണ്ഡിത സംന്യാസിവര്യൻ ചിദാനന്ദപുരി സ്വാമികളും ശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുദേവന്റെയും കൃതികളിലെ സാമ്യവും അദ്വൈത ചിന്തയും താരതമ്യം ചെയ്ത് രണ്ടും ഒന്ന്തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു.ഇതാണ് ഇടത്പക്ഷത്തെ ചൊടിപ്പിച്ചത്.ചിലർ ശങ്കരാചാര്യർക്കുശേഷമുള്ള ആചാര്യൻ എന്ന് ഗുരുദേവനെ പറയുന്നുവെന്നും എന്നാൽ ശ്രീശങ്കരൻ കേരളത്തിന്റെ ആചാര്യനായിരുന്നില്ലെന്നും രാജേഷ് പറഞ്ഞത് ഇത് കൊണ്ടാണ്. ഗുരുവിന്റേത് മതാതീത ദർശനമാണെന്നും മറ്റ് ഭാരതീയ സംന്യാസപരമ്പരകളുമായി അതിന് ബന്ധമില്ലെന്നും ഗുരുദർ ശനങ്ങളുടെ തുടർച്ചയാണ് ഇടതുപക്ഷമെന്നും വിശ്വാസികളെ പറഞ്ഞുപറ്റിച്ചത് സ്വാമി ചിദാനന്ദ പുരിയുടെ വാക്കുകളിലൂടെ ഭക്തർ തിരിച്ചറിഞ്ഞതാണ് ശങ്കരാചാര്യ സ്വാമികളെ അധിക്ഷേപിച്ച് രംഗത്തിറങ്ങാൻ എം ബി രാജേഷിനെ പ്രേരിപ്പിച്ചത്.ആചാര്യ സ്വാമികളെ അധിക്ഷേപിച്ചതോടെ ഹൈന്ദവ വികാരങ്ങളെയാണ് മന്ത്രി വ്രണപ്പെടുത്തിയതെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

Anusha PV

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

41 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

48 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

1 hour ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

2 hours ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 hours ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago