India

ആറ് സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, തെലങ്കാനയിലെയും ബീഹാറിലെയും ജനവിധി നിർണായകം: നാലിടത്ത് ബി ജെ പിക്ക് ലീഡ്

ദില്ലി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെലങ്കാന, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്,ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും ഒന്നരവർഷം മാത്രം ശേഷിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് . ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിലെ ജനവിധി ദേശീയ രാഷ്‌ട്രീയത്തിൽ ചർച്ചയാകും.

ഹരിയാനയിലെ അദ്മാപൂർ, ബീഹാറിൽ ഗോപാൽഗഞ്ചിലും മൊകാമയിലും, മഹാരാഷ്ട്രയിലെ അന്ധേരി (കിഴക്ക്), തെലങ്കാനയിലെ മുനുഗോഡ് (തെലങ്കാന), ഉത്തർപ്രദേശിലെ ഗോല ഗോകരനാഥ് , ഒഡീഷയിലെ ധാംനഗർ എന്നിവിടങ്ങളിൽ നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്), രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി), സമാജ്‌‌‌വാദി പാർട്ടി (എസ് പി), ബിജു ജനതാദൾ (ബി ജെ ഡി) തുടങ്ങിയ പ്രാദേശിക പാർട്ടികളും തമ്മിലാണ് കടുത്ത പോരാട്ടം.

ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഉത്തർപ്രദേശ്, ഹരിയാന, ബീഹാർ (ഗോപാൽഗഞ്ച്) ഒഡീഷയിലെ ധാംനഗർ എന്നിവിടങ്ങളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. ബീഹാറിലെ മൊകാമയിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദൾ മുന്നിലാണ്. മുനുഗോഡിൽ കെ ചന്ദ്രശേഖറിന്റെ റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതിയും അന്ധേരി ഈസ്റ്റിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗവും ലീഡ് ചെയ്യുന്നുണ്ട്.

തെലങ്കാനയിലെയും ബീഹാറിലെയും ജനവിധിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് എം എൽ എ രാജിവച്ച് ബി ജെ പിയിൽ ചേർന്നതിനെ തുടർന്നാണ് മുനുഗോഡ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നത്.

ബി ജെ പിയുടെ ആർ കെ രാജഗോപാൽ റെഡ്ഡിയും, ടി ആർ എസിലെ മുൻ എംഎൽഎ കുസുകുന്ത്ല പ്രഭാകർ റെഡ്ഡിയും, കോൺഗ്രസിന്റെ പൽവായ് ശ്രാവന്തിയും തമ്മിലാണ് പ്രധാനമായും മത്സരം. സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം പ്രകടിപ്പിക്കാനും, വൻ വിജയത്തോടെ ദേശീയതലത്തിലെത്താനുമാണ് ടി ആർ എസിന്റെ ശ്രമം. കനത്ത പോരാട്ടമാണ് ബീഹാറിലും നടക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മഹാസഖ്യത്തിന് മുന്നിലുള്ള ആദ്യ പരീക്ഷണമാണ് ഈ ഉപതിരഞ്ഞെടുപ്പ്.

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

4 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

6 hours ago