India

നെഞ്ചിടിപ്പോടെ മമത ബാനർജി: “മുഖ്യമന്ത്രിയായി തുടരണമെങ്കിൽ വിജയം അനിവാര്യം”; ഭബാനിപൂർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കൊൽക്കത്ത: ബംഗാളിൽ മമതയ്ക്ക് ഇത് നിർണ്ണായക ദിനം. ബംഗാളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് (Bengal Election ) നടക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്ന ഭബാനിപൂർ ഉൾപ്പെടെയുളള മണ്ഡലങ്ങളിലാണ് തെരഞ്ഞടുപ്പ് നടക്കുക. അതിനാൽ തന്നെ മമത ബാനർജിയുടെ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പ് കൂടിയാണിത്. നന്ദിഗ്രാമിൽ ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മമത പഴയ തട്ടകമായ ഭബാനിപൂരിലേക്ക് തിരിച്ചെത്തിയത്.

അതേസമയം മമത ബാനര്ജിയ്ക്ക് ( Mamata Banerjee) ഇനി മുഖ്യമന്ത്രിയായി തുടരണമെങ്കിൽ ഭബാനിപൂരിലെ വിജയം അനിവാര്യമാണ്. ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ട്രിബേവാളും സിപിഎം സ്ഥാനാർത്ഥിയായ ശ്രീജിബ് ബിശ്വാസുമാണ് മമതയ്‌ക്കെതിരെ മത്സരിക്കുന്നത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ശോഭന്ദേബ് ചതോപാധ്യായ 28,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. പോൾ ചെയ്ത വോട്ടിൽ 57.71% ശോഭന്ദേബ് നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ രുദ്രാനിൽ ഘോഷിന് 35.16% വോട്ട് ലഭിച്ചു. 5,211 വോട്ടുകളോടെ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. മമതക്ക് വേണ്ടി ശോഭന്ദേബ് ചതോപാധ്യായ രാജിവെച്ചൊഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എന്നാൽ പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി എംപി കൂടിയായ ദിലീപ് ഘോഷിനെ പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം കൈയ്യേറ്റം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. അംഗരക്ഷകർ വലയം തീർത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. പ്രചാരണം തുടങ്ങിയ ശേഷം മറ്റിടങ്ങളിലും പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ നടന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ ബിജെപി നേതാക്കൾക്കും, പ്രവർത്തകർക്കും നേരെ തൃണമൂലിന്റെ അഴിഞ്ഞാട്ടമാണ് ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

6 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

7 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

7 hours ago