വെയർ എവർ ഐ ഗോ ഐ ടെയ്ക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്, എവിടെയോ കേട്ട വാചകം പോലെ ഇല്ലേ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞ ഈ വാചകമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ കൂടിയായ മന്ത്രിയുടെ വായിൽ നിന്നാണ് ഈ തെറ്റു വന്നത് എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ, മന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്തവാവ് സന്ദീപ് വാചസ്പതി. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാചസ്പതി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വാരിയലാക്കിയിരിക്കുന്നത്.
തരൂർ ശൈലിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നത് പാണ്ഡിത്യത്തിന്റെ ലക്ഷണം ആയോ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയായോ കരുതുന്നില്ലെന്നാണ് സന്ദീപ് വാചസ്പതി പറയുന്നത്. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കണം എന്ന് നിർബന്ധവുമില്ല. പക്ഷേ ഒരു കോളേജ് അധ്യാപികയ്‌ക്ക്, ഡോക്ടറൽ ബിരുദധാരിക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണ്. അവർ ഒരു മുന്തിയ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടി ആയാലോ? അപ്പോൾ മന്ത്രി ഡോക്ടർ ബിന്ദുവിനെപ്പോലുള്ളവർ നാടിന് അപമാനവും ശാപവും ആയി മാറുമെന്നാണ് സന്ദീപ് വാചസ്പതി തുറന്നടിച്ചിരിക്കുന്നത്. ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു. ഹൗസും(House) ഹോമും(Home) തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത ഇവരാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്നും സന്ദീപ് വാചസ്പതി പരിഹസിക്കുന്നു. ഇവരൊക്കെ ചേർന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ എവിടെ എത്തിച്ചു എന്ന് ഇതോടെ മനസ്സിലാകും. പാർട്ടി അടിമകളായി കൊടി പിടിച്ച് നിരവധി തലമുറകളുടെ ഭാവി തുലച്ചു എന്നത് മാത്രമാണ് ഇവരുടെയൊക്കെ യോഗ്യത. പിടിക്കപ്പെടാത്ത ഇത്തരം ആർഷോമാരും വിദ്യമാരുമാണ് കേരളത്തിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാകണം. എന്നിട്ട് വേണം നമ്പർ വൺ സ്ഥാനമെന്ന് അവകാശപ്പെടാണെന്നാണ് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം,ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുക്കവെയാണ് മന്ത്രി ആർ. ബിന്ദുവിന്റെ ഇംഗ്ലീഷ് പരിജ്ഞാനം എത്രത്തോളമാണെന്നു പാവം ജനങ്ങൾ മനസിലാക്കുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ഈ കൈകളിൽ ഭദ്രം, ബൈ.. ദി ബൈ നിങ്ങള് കേരളത്തിന്റെ ആരാണ് ന്നാ പറഞ്ഞത്..!? അങ്ങനെ നിരവധി ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. എല്ലാത്തിലും തങ്ങൾ നമ്പർ വൺ ആണെന്നാണ് പിണറായി സർക്കാർ പറയുന്നത്. അതുപോലെ തന്നെ എല്ലാ കാര്യത്തിലും മന്ത്രിമാരും സഖാക്കളും ഒന്നാമത് തന്നെയാണ്. അതിപ്പോ മണ്ടത്തരം വിളിച്ചു പറയുന്നതിനാണെങ്കിലും അവരെ മറികടക്കാൻ ആരുമില്ല.. കാരണം ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ. കാരണം ചന്തു കെ വിദ്യയിലൂടെ പാസായവനാണ്.
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…