India

മഹാരാഷ്ട്ര മന്ത്രിസഭ വികസനം ഇന്ന്; ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെ ലഭിക്കുമെന്ന് സൂചന; 18 പേർ സത്യപ്രതിജ്ഞ ചെയ്യും

മുംബൈ: ഇന്ന് മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം. പുതിയ സർക്കാർ അധികാരത്തിലേറി 40 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. നിലവിൽ മുഖ്യമന്ത്രി ഏകനാഥ് ശിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മാത്രമാണ് മന്ത്രിസഭയിൽ ചേരുന്നത്.

ബിജെപിയിൽ നിന്നും ശിൻഡെ പക്ഷത്ത് നിന്നും 9 പേർ വീതം സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് അറിവ്. ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെ ലഭിക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ 11 മണിയോടെ രാജ്ഭവനിൽ വച്ചാവും ചടങ്ങ് നടക്കുക. അജിത് പവാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിസഭ വികസനം സംബന്ധിച്ച ചർച്ചകൾക്കായി ഫഡ്നാവിസ് ഡൽഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു.

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

5 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

6 hours ago